ടോപ് ഫൈവ് ലീഗ് ഗോളുകൾ,ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി ലയണൽ മെസ്സി!
ഇന്നലെ നടന്ന മത്സരത്തിൽ ലെൻസിനെതിരെ മികച്ച വിജയം സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പിഎസ്ജി ലെൻസിനെ പരാജയപ്പെടുത്തിയത്.ലയണൽ മെസ്സി,കിലിയൻ എംബപ്പേ,വീറ്റിഞ്ഞ എന്നിവരായിരുന്നു ഗോളുകൾ നേടിയിരുന്നത്.
ഈ ഗോളോടുകൂടി യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഒരു റെക്കോർഡ് മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. അതായത് ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റെക്കോർഡിലേക്കാണ് മെസ്സി എത്തിയിട്ടുള്ളത്. മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പമാണ് മെസ്സി ഈ റെക്കോർഡ് പങ്കിടുന്നത്.495 ഗോളുകളാണ് ഈ രണ്ടു താരങ്ങളും യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ നേടിയിട്ടുള്ളത്.
Messi and Ronaldo have now scored exactly the same number of goals in Europe's Top 5 Leagues! ✨
— MessivsRonaldo.app (@mvsrapp) April 15, 2023
🥇 🇦🇷 Messi: 495⚽️📈
🥇 🇵🇹 Ronaldo: 495⚽️
🥈 🏴 J Greaves: 366⚽️
🥉 🇩🇪 G Muller: 365⚽️ pic.twitter.com/G5rB71p0ij
പക്ഷേ മത്സരങ്ങളുടെ കാര്യത്തിൽ വ്യത്യാസമുണ്ട്.ക്രിസ്റ്റ്യാനോയേക്കാൾ 54 മത്സരങ്ങൾ കുറവ് കളിച്ചു കൊണ്ടാണ് മെസ്സി ഈ നേട്ടത്തിലേക്ക് എത്തിയിട്ടുള്ളത്.572 മത്സരങ്ങളിൽ നിന്നാണ് മെസ്സി 495 ഗോളുകൾ നേടിയതെങ്കിൽ 626 മത്സരങ്ങളിൽ നിന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ 495 ഗോളുകൾ നേടിയിട്ടുള്ളത്. അടുത്ത ലീഗ് മത്സരത്തിൽ ഗോൾ നേടിക്കഴിഞ്ഞാൽ മെസ്സി ഈ റെക്കോർഡ് തനിച്ച് സ്വന്തമാക്കും.
ഈ സീസണിൽ മികച്ച ഫോമിലാണ് ഇപ്പോൾ ലയണൽ മെസ്സി കളിച്ചുകൊണ്ടിരിക്കുന്നത്. ലീഗ് വണ്ണിൽ ആകെ കളിച്ച 26 മത്സരങ്ങളിൽ നിന്ന് 29 ഗോൾ പങ്കാളിത്തങ്ങൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. 15 ഗോളുകളും 14 അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.