ടോപ് ഫൈവ് ലീഗിൽ കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കുന്നതാര്? കണക്കുകൾ ഇതാ!
ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുക്കുന്നത്.ലീഗ് വണ്ണിൽ പിഎസ്ജിക്ക് വേണ്ടി 15 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 8 ഗോളുകളും 10 അസിസ്റ്റുകളും കരസ്ഥമാക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഓരോ മത്സരത്തിലും ശരാശരി 2.5 കീ പാസുകൾ നൽകാനും മെസ്സിക്ക് സാധിക്കുന്നുണ്ട്.
ഇപ്പോഴിതാ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ബിഗ് ചാൻസുകൾ സൃഷ്ടിക്കുന്ന താരങ്ങളുടെ ലിസ്റ്റ് പുറത്തേക്ക് വന്നിട്ടുണ്ട്.ലയണൽ മെസ്സി ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയിനയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളത്.ഹൂ സ്കോർഡ് ഡോട്ട് കോമാണ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
Messi Ranks Only Behind De Bruyne, Trippier In This Key Playmaking Stat https://t.co/MBjRQU3fpW
— PSG Talk (@PSGTalk) January 27, 2023
ഒന്നാം സ്ഥാനത്തുള്ള കെവിൻ ഡി ബ്രൂയിന 20 വലിയ അവസരങ്ങളാണ് ഈ സീസണിൽ ഒരുക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ന്യൂ കാസിൽ യുണൈറ്റഡ് സൂപ്പർതാരമായ കീറൻ ട്രിപ്പിയറാണ്.16 അവസരങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളത്. 15 ബിഗ് ചാൻസുകൾ ക്രിയേറ്റ് ചെയ്തിട്ടുള്ള ലയണൽ മെസ്സിയാണ് മൂന്നാം സ്ഥാനത്ത് വരുന്നത്. നാലാം സ്ഥാനത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർതാരമായ ബ്രൂണോ ഫെർണാണ്ടസ് ഇടം നേടിയിരിക്കുന്നു.14 അവസരങ്ങളാണ് അദ്ദേഹം ക്രിയേറ്റ് ചെയ്തിട്ടുള്ളത്. 12 അവസരങ്ങൾ വീതം ഒരുക്കിയിട്ടുള്ള പിഎസ്ജി സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പെയുമാണ് തൊട്ട് പിറകിൽ വരുന്നത്.
ഈ ലിസ്റ്റിൽ പിഎസ്ജിയുടെ ഒരു ആധിപത്യം നമുക്ക് കാണാൻ സാധിക്കും.പിഎസ്ജിയുടെ മുന്നേറ്റ നിരയിലെ മൂന്ന് താരങ്ങളും ഈ ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.ഈ സീസണിൽ ഇതുവരെ തകർപ്പൻ പ്രകടനമാണ് മെസ്സിയും നെയ്മറും എംബപ്പെയുമൊക്കെ പുറത്തെടുത്തിട്ടുള്ളത്.