ടുഷേലിനെ പുറത്താക്കി, നെയ്മറുടെ സമീപനം ഇങ്ങനെ !

ഇന്നലെയായിരുന്നു പിഎസ്ജി പരിശീലകൻ തോമസ് ടുഷേലിനെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. ബോർഡ് അംഗങ്ങളാണ് ഈ ജർമ്മൻ പരിശീലകനെ നീക്കം ചെയ്യാൻ തീരുമാനമെടുത്തത്. പിഎസ്ജിയെ ആദ്യമായി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിക്കാൻ സാധിച്ച പരിശീലകനായിരുന്നു ടുഷേൽ. കൂടാതെ ആറു മാസം കൂടിയെ ഇനി അദ്ദേഹത്തിന് കരാർ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അതിന് കാത്തിരിക്കാതെ പിഎസ്ജി ഉടൻ തന്നെ പുറത്താക്കുകയായിരുന്നു. അതേസമയം ക്ലബ്ബിന്റെ ഈ തീരുമാനത്തിൽ താരങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണുള്ളത്. ചില താരങ്ങൾ യോജിപ്പ് രേഖപ്പെടുത്തുമ്പോൾ ഭൂരിഭാഗം താരങ്ങളും ഇതിനോട് വിയോജിപ്പ് ആണ് രേഖപ്പെടുത്തുന്നത്. വിയോജിപ്പുള്ളതിൽ പ്രധാനപ്പെട്ട താരമാണ് നെയ്മർ ജൂനിയർ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫ്രഞ്ച് മാധ്യമമായ എൽ എക്യുപെയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

ക്ലബ്ബിന്റെ ഭാഗത്ത്‌ നിന്ന് ഇത്തരത്തിലുള്ള ഒരു തീരുമാനം ഉണ്ടാവുമെന്ന് നെയ്മർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നെയ്മറും ടുഷേലും തമ്മിൽ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത് അത്കൊണ്ട് തന്നെ ഈ തീരുമാനം നെയ്മറെ വളരെയധികം അസ്വസ്ഥാനാക്കിയിട്ടുണ്ട് എൽ എക്യുപെയുടെ റിപ്പോർട്ട്‌ പറയുന്നത്. പ്രത്യേകിച്ച് സീസണിന്റെ മധ്യത്തിൽ വെച്ച് അദ്ദേഹത്തെ പുറത്താക്കിയത് ടീമിനെ ബാധിക്കുമെന്നും നെയ്മർ ഭയപ്പെടുന്നുണ്ട്. ഇനി ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയെയാണ് പിഎസ്ജി നേരിടുന്നത്. അതിന് മുന്നോടിയായുള്ള തലമാറ്റം ടീമിനെ ബാധിക്കുമോ എന്നും നെയ്മർക്ക്‌ ആശങ്കയുണ്ട്. ഏതായാലും പോച്ചെട്ടിനോയാണ് വരുന്നതെങ്കിൽ അത്‌ ആരാധകർക്ക്‌ ആശ്വാസമേകുന്ന കാര്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *