ഞാൻ ഭാഗ്യവാനാണ്,കാരണം മെസ്സിയെ പോലെയുള്ള താരങ്ങളുടെ മാസ്മരിക പ്രകടനം എനിക്ക് ഫ്രീയായി കാണാൻ പറ്റിയല്ലോ : വാഴ്ത്തി എതിർ പരിശീലകൻ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്കായിരുന്നു പിഎസ്ജി ക്ലർമോന്റ് ഫൂട്ടിനെ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറുമായിരുന്നു പിഎസ്ജിയുടെ വിജയ ശില്പികൾ. മെസ്സി രണ്ടു ഗോളും ഒരു അസിസ്റ്റും നേടിയപ്പോൾ നെയ്മർ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നേടുകയായിരുന്നു.
ഏതായാലും ഈ മത്സരശേഷം ക്ലർമോന്റ് ഫൂട്ടിന്റെ പരിശീലകനായ പാസ്ക്കൽ ഗാസ്റ്റീൻ മെസ്സിയെയും സഹതാരങ്ങളെയും പ്രശംസിച്ചിട്ടുണ്ട്. അതായത് മെസ്സിയെ പോലെയുള്ള താരങ്ങളുടെ ഈ മാസ്മരിക പ്രകടനം തനിക്ക് ഫ്രീയായി കാണാൻ പറ്റിയല്ലോ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഇദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣️💬 "Moi j'ai de la chance, je ne paie pas, je suis payé pour voir des joueurs comme ça"
— RMC Sport (@RMCsport) August 6, 2022
👏 Un but d'anthologie de Lionel Messi, que le coach clermontois a salué avec classe.https://t.co/sXrUBl7UL5
“മെസ്സിയുടെ പ്രതിഭ, അത് അസാധാരണം തന്നെയാണ്. നിങ്ങൾക്ക് മെസ്സിയെ പോലെയുള്ള ഈ താരങ്ങളുടെ പ്രകടനം കാണാൻ പണം നൽകേണ്ടി വന്നു.പക്ഷേ അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്,എനിക്ക് പണം നൽകേണ്ടി വന്നില്ല. ഞാൻ ഫ്രീയായി കൊണ്ടാണ് ഇത് കണ്ടത്. ഇനി ഞാൻ പണം നൽകി കൊണ്ടാണ് ഇവരുടെ പ്രകടനം കണ്ടതെങ്കിൽ, ഞാൻ ഒരിക്കലും പരാതി പറയുമായിരുന്നില്ല. കാരണം അസാധാരണ പ്രകടനമാണ് ഇവർ കാഴ്ചവെച്ചത് ” ഇതാണ് ക്ലർമോന്റ് ഫൂട്ടിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും സമീപകാലത്ത് മെസ്സിയും നെയ്മറും തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നത് പിഎസ്ജി ആരാധകർക്ക് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.