ഞാനൊരു വിഡ്ഢിയെ പോലെ പ്രവർത്തിച്ചു,തൊലിയുടെ നിറം നമ്മൾ തിരഞ്ഞെടുക്കുന്നതല്ല, ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ: നെയ്മർ

മാഴ്സെക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടതിൽ ഖേദപ്രകടനവുമായി സൂപ്പർ താരം നെയ്മർ ജൂനിയർ. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിലൂടെയാണ് നെയ്മർ ഖേദപ്രകടനം നടത്തിയത്. താനൊരു വിഡ്ഢിയെ പോലെ പ്രവർത്തിച്ചു എന്നാണ് നെയ്മർ സംഭവവികാസങ്ങളെ കുറിച്ച് പറഞ്ഞത്. മാത്രമല്ല റേസിസത്തിനെതിരെ നെയ്മർ കൂടുതൽ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. തൊലിയുടെ നിറമല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും നാം എല്ലാവരും ദൈവത്തിന് മുന്നിൽ സമന്മാരാണ് എന്നുമാണ് നെയ്മർ പ്രസ്താവിച്ചത്. അൽവാരോ ഗോൺസാലസിനെ മനസ്സിലാക്കുന്നുവെന്നും എന്നാൽ റേസിസം ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും നെയ്മർ കൂട്ടിച്ചേർത്തു. താൻ ഒരു കറുത്തവന്റെ മകനാണ് എന്നും അതിൽ താൻ അഭിമാനിക്കുന്നുവെന്നും നെയ്മർ അറിയിച്ചു.

നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ച വരികളുടെ ചുരുക്കരൂപം ഇങ്ങനെയാണ്. ” ഇന്നലെ ഞാൻ നിയമം ലംഘിച്ചു കൊണ്ടാണ് പെരുമാറിയത്. അതിന് ഞാൻ ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നെ പരിഹസിച്ച ആളെ അടിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്തെങ്കിലുമൊക്കെ ചെയ്യാതെ എനിക്ക് പോരാൻ സാധിക്കുമായിരുന്നില്ല അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഇത് ആരും ശ്രദ്ദിക്കുമായിരുന്നില്ല. എല്ലാം സ്പോർട്സിന്റെ ഭാഗങ്ങൾ തന്നെയാണ്. പക്ഷെ റേസിസം അംഗീകരിക്കാനാവാത്തതാണ്. അവനൊരു വിഡ്ഢിയായിരുന്നു. അത്കൊണ്ട് ഞാനും ഒരു വിഡ്ഢിയെ പോലെ പ്രവർത്തിച്ചു. പക്ഷെ എനിക്കിപ്പോഴും തല ഉയർത്തി നടക്കാനുള്ള അർഹതയുണ്ട്. തൊലിയുടെ നിറം നാം തിരഞ്ഞെടുക്കുന്ന ഒന്നല്ല. ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാരാണ്. ഞാൻ ഒരു കറുത്ത വർഗക്കാരന്റെ മകനാണ്. അതിൽ ഞാൻ അഭിമാനിക്കുന്നുമുണ്ട്. അത്കൊണ്ട് തന്നെ ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ വെച്ചു പൊറുപ്പിക്കാനാവില്ല. ഇന്നലത്തെ മത്സരത്തിൽ ഞങ്ങൾ പരാജയപ്പെട്ടു. എനിക്കന്റെ വിവേകം നഷ്ടപ്പെടുകയും ചെയ്തു. എന്തൊക്കെയായാലും നമുക്ക് സമാധാനത്തിന്റെ വഴിയിൽ മുന്നോട്ട് പോവാം ” നെയ്മർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *