ഞങ്ങൾ അത് ശരിയാക്കേണ്ടതുണ്ട് : പിഎസ്ജി താരങ്ങൾക്ക് പരിശീലകന്റെ മുന്നറിയിപ്പ്!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് പിഎസ്ജി ട്രോയസിനെ പരാജയപ്പെടുത്തിയത്.സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവരുടെ മികവിലാണ് പിഎസ്ജി ഈ വിജയം സ്വന്തമാക്കിയിട്ടുള്ളത്.രണ്ട് പേരും ഓരോ ഗോളുകളും ഓരോ അസിസ്റ്റുകളും സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ ട്രോയസ് പിഎസ്ജിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയിട്ടുള്ളത്. 3 ഗോളുകൾ പിഎസ്ജിക്ക് വഴങ്ങേണ്ടി വന്നിരുന്നു. ഇതിനെതിരെ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ താരങ്ങൾക്ക് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഈ പ്രശ്നം പരിഹരിക്കണമെന്നും അല്ലെങ്കിൽ ചാമ്പ്യൻസ് ലീഗിൽ പണി കിട്ടാൻ സാധ്യതയുണ്ട് എന്നുമാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) October 30, 2022
” ഞങ്ങൾ ഈ മത്സരത്തിൽ മൂന്ന് ഗോളുകളാണ് വഴങ്ങിയത്.അത് വളരെയധികം കൂടുതലാണ്.ഞങ്ങൾ അത് ശരിയാക്കേണ്ടതുണ്ട്.ഈ ആഴ്ചയിൽ ഞങ്ങൾ 11 ഗോളുകൾ നേടി. എന്നാൽ 5 ഗോളുകൾ വഴങ്ങുകയും ചെയ്തു.അതൊരു പ്രശ്നം തന്നെയാണ്.താരങ്ങളുമായി ചേർന്നുകൊണ്ട് ഇത് ഞങ്ങൾ പരിഹരിക്കേണ്ടതുണ്ട്. കാരണം യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ മൂന്നു ഗോളുകൾ വഴങ്ങി കഴിഞ്ഞാൽ,ആ മത്സരത്തിൽ വിജയിക്കാനുള്ള സാധ്യത വളരെയധികം കുറവായിരിക്കും ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.
നിലവിൽ പിഎസ്ജി മികച്ച ഫോമിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ ഒരൊറ്റ പരാജയം പോലും പിഎസ്ജിക്ക് ഏൽക്കേണ്ടി വന്നിട്ടില്ല.ലീഗ് വണ്ണിലും യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലും പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത്.