ഞങ്ങൾക്കിടയിൽ ഇപ്പോഴും ഒരു ചെറിയ പ്രശ്നമുണ്ട് : ഗാൾട്ടിയറെ കുറിച്ച് റാമോസ് പറയുന്നു!

കഴിഞ്ഞ സീസണിൽ വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് സൂപ്പർ താരം സെർജിയോ റാമോസിന് പിഎസ്ജിക്ക് വേണ്ടി കളിക്കാൻ സാധിച്ചിട്ടുള്ളത്. പരിക്കായിരുന്നു താരത്തെ ഏറ്റവും കൂടുതൽ അലട്ടിയിരുന്നത്. എന്നാൽ ഈ സീസണിന് വേണ്ടി ശാരീരികമായും മാനസികമായും റാമോസ് തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ട്.

ഏതായാലും പിഎസ്ജിയുടെ പുതിയ പരിശീലകനായ ഗാൾട്ടിയറെ കുറിച്ചും അദ്ദേഹത്തിന്റെ ശൈലിയെ കുറിച്ചും നിരവധി കാര്യങ്ങൾ ഇപ്പോൾ റാമോസ് പങ്കുവെച്ചിട്ടുണ്ട്.തങ്ങൾക്കിടയിൽ ഭാഷയുടെ ഒരു ചെറിയ പ്രശ്നം ഇപ്പോഴുമുണ്ട് എന്നാണ് റാമോസ് പറഞ്ഞിട്ടുള്ളത്.താരത്തിന്റെ വാക്കുകളെ പിഎസ്ജി ടോക്ക് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഭാഷയുടെ കാര്യത്തിൽ ഞങ്ങൾക്കിടയിൽ ചെറിയ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പക്ഷേ അദ്ദേഹം പതിയെ സംസാരിക്കുകയാണെങ്കിൽ എനിക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങൾ നല്ല രൂപത്തിൽ ഇപ്പോൾ ആശയവിനിമയം നടത്തുന്നു. ഞങ്ങൾ അഡോപ്റ്റ് ചെയ്യേണ്ട സിസ്റ്റത്തെ കുറിച്ചാണ് ഞങ്ങൾ സംസാരിക്കാറുള്ളത്.ഞങ്ങൾക്ക് പരസ്പരം നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ടെക്നിക്കലായും ടാക്ക്ടിക്കലായും വളരെ ഉയർന്ന ലെവലിലുള്ള ഒരു പരിശീലകനാണ് അദ്ദേഹം. ഫ്രാൻസിൽ മറ്റൊരു ടീമിനൊപ്പം അദ്ദേഹം ലീഗ് കിരീടം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെയധികം പരിചയസമ്പത്തുള്ള വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രോജക്റ്റ് ഞങ്ങൾ കളത്തിൽ നടപ്പിലാക്കേണ്ടതുണ്ട് ” ഇതാണ് ഗാൾട്ടിയറെ കുറിച്ച് റാമോസ് പറഞ്ഞിട്ടുള്ളത്.

അതേസമയം മൂന്ന് സെന്റർ ബാക്കുമാരെ ഗാൾട്ടിയർ നിലവിൽ ടീമിൽ ഉപയോഗിക്കുന്നത്. ആ സിസ്റ്റത്തെ കുറിച്ചും റാമോസ് തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അതിങ്ങനെയാണ്.

” മൂന്ന് സെന്റർ ബാക്കുമാരുള്ള ഒരു സിസ്റ്റത്തിൽ ഞാൻ കളിച്ചിട്ട് കാലങ്ങൾ ഏറെയായിട്ടുണ്ട്. എന്റെ മുൻ ക്ലബ്ബിനൊപ്പം ദേശീയ ടീമിനൊപ്പവും ഞാൻ അടുത്തൊന്നും ഈ സിസ്റ്റത്തിൽ കളിച്ചിട്ടില്ല. പക്ഷേ ഞങ്ങൾ എല്ലാ സിസ്റ്റവുമായും അഡാപ്റ്റാവേണ്ടതുണ്ട്. 3 സെന്റർ ബാക്കുമാർ ഒരുമിച്ച് കളിക്കുക എന്നുള്ളത് കൂടുതൽ ഗുണകരമായ ഒരു കാര്യം തന്നെയാണ് എന്നാണ് ഞാൻ കരുതുന്നത്. എന്തെന്നാൽ കൂടുതൽ സ്റ്റെബിലിറ്റിയും സോളിഡിറ്റിയും ഡിഫൻസീവ് ബാലൻസും അതിലൂടെ ലഭിക്കുന്നു. കൂടാതെ അറ്റാക്കേഴ്സിന് കൂടുതൽ സെക്യൂരിറ്റിയും ലഭിക്കുന്നു. കാരണം കൗണ്ടർ അറ്റാക്ക് വരുമ്പോൾ ഞങ്ങളുടെ മുന്നേറ്റ നിര താരങ്ങൾക്ക് കുറച്ചു പതിയെ ഇങ്ങോട്ട് വന്നാൽ മതിയല്ലോ ” ഇതാണ് റാമോസ് പറഞ്ഞിട്ടുള്ളത്

ഏതായാലും ലീഗ് വണ്ണിലെ ആദ്യ മത്സരത്തിന് പിഎസ്ജി ഇന്നിറങ്ങുകയാണ്.ക്ലർമോന്റ് ഫൂട്ടാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-നാണ് മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *