ചൂടപ്പം പോലെ വിറ്റഴിഞ്ഞ് എംബപ്പേയുടെ കോമിക് ബുക്ക്, സന്തോഷം പ്രകടിപ്പിച്ച് താരം!

രണ്ട് മാസങ്ങൾക്ക്‌ മുമ്പായിരുന്നു സൂപ്പർതാരം കിലിയൻ എംബപ്പേയുടെ ജീവിതകഥ ആസ്പദമാക്കിയുള്ള ഒരു കോമിക് ബുക്ക് പ്രസിദ്ധീകരിച്ചത്.My Name Is Kylian എന്നാണ് 223 പേജുള്ള ഈ പുസ്തകത്തിന്റെ പേര്.എംബപ്പേയുടെ കുട്ടിക്കാലത്തെ സംഭവവികാസങ്ങൾ കാർട്ടൂൺ രൂപത്തിലാണ് പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രമുഖ കാർട്ടൂണിസ്റ്റായ ഫറോയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

വലിയ ജനപ്രീതിയാണ് ഈ ഈ പുസ്തകത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.കുട്ടികൾക്കിടയിൽ ഈ കോമിക് ബുക്കിന് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്.രണ്ട് മാസത്തിനിടെ രണ്ട് ലക്ഷത്തിലധികം കോപികൾ വിറ്റ് തീർന്നിട്ടുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.ഈ സ്വീകാര്യതയിൽ എംബപ്പേ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഥകൾ രൂപത്തിൽ ചിത്രീകരിക്കുമ്പോൾ കുട്ടികൾ അതിനെ ഇഷ്ടപ്പെടുന്നു.അത് അവർക്ക് അനുയോജ്യമാണ്.കുട്ടികൾക്ക് ഇഷ്ടപ്പെടാൻ വേണ്ടിയുള്ള ഒരു ആശയമായിരുന്നു ഇത്.അതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം. മുതിർന്നവർക്കും ഇത് വായിക്കാൻ കഴിയും.പക്ഷെ സാധ്യമായ രീതിയിൽ ആക്സസ് ചെയ്യണമെന്ന് ഞാൻ കരുതുന്നു ” എംബപ്പേ പറഞ്ഞു.

രണ്ടര വർഷത്തെ പ്രയത്നത്തിനൊടുവിലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്.14-ആം വയസ്സിൽ എംബപ്പേ ആദ്യമായി സിദാനെ കാണുന്നതും അദ്ദേഹത്തിന്റെ കാറിലേക്ക് കയറുമ്പോൾ ഷൂ അഴിച്ചു വെക്കണോ എന്ന് ചോദിക്കുന്നതുമൊക്കെ പുസ്തകത്തിൽ രസകരമായി ചിത്രീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *