ചുമ്മാ നടക്കുന്നവൻ :മെസ്സിയെ ക്രൂരമായി വിമർശിച്ച് ഗ്രിമോൾട്ട്

കഴിഞ്ഞ സീസണിൽ ആയിരുന്നു സൂപ്പർതാരം ലയണൽ മെസ്സി പിഎസ്ജിയിൽ എത്തിയത്. എന്നാൽ അദ്ദേഹത്തിന് കഴിഞ്ഞ സീസണിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റുമാരിൽ നിന്നും നിരവധി വിമർശനങ്ങൾ മെസ്സിക്ക് കേൾക്കേണ്ടി വന്നിരുന്നു. പക്ഷേ ഈ സീസണിൽ മെസ്സി തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഫ്രീകിക്കിലൂടെ ക്ലബ്ബിന്റെ വിജയ ഗോൾ നേടിയിരുന്നത് മെസ്സിയായിരുന്നു.

പക്ഷേ ചാമ്പ്യൻസ് ലീഗിൽ ബയേണിനോട് പരാജയപ്പെട്ട മത്സരത്തിൽ മെസ്സിക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് മെസ്സിക്കെതിരെ വലിയ വിമർശനങ്ങൾ ഇപ്പോഴും വരുന്നുണ്ട്. കളിക്കളത്തിലൂടെ ചുമ്മാ നടക്കുന്ന ഒരു താരം മാത്രമാണ് മെസ്സി എന്നാണ് ലെ എക്കുപ്പെയുടെ ജേണലിസ്റ്റായ ഡോമിനിക്ക് ഗ്രിമോൾട്ട് പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സി പ്രതിരോധത്തെ സഹായിക്കാത്തതൊക്കെയാണ് ഇദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.ഗ്രിമോൾട്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സി കളിക്കളത്തിലൂടെ ചുമ്മാ നടക്കുകയാണ് ചെയ്യുക. അദ്ദേഹം അങ്ങനെ നടക്കുന്ന ഒരു താരം മാത്രമാണ്.അദ്ദേഹത്തിന്റെ ടാലന്റ് ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ല. അത് നമ്മൾ കഴിഞ്ഞ മത്സരത്തിൽ ഫ്രീക്കിക്കിലൂടെ കണ്ടതാണ്. പക്ഷേ ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തായി കഴിഞ്ഞാൽ മെസ്സിയെയോ നെയ്മറെയോ ഒഴിവാക്കണം.പിഎസ്ജി നിർബന്ധമായും അവരുടെ പ്രോജക്ടിന്റെ ഹൃദയമായി കൊണ്ട് പരിഗണിക്കേണ്ടത് എംബപ്പേയെയാണ്.മെസ്സി ബാഴ്സയിൽ ചെയ്തിരുന്ന കാര്യങ്ങളുടെ 30% മാത്രമാണ് അദ്ദേഹം ഇപ്പോൾ പിഎസ്ജിയിൽ ചെയ്യുന്നത്.റയൽ മാഡ്രിഡ് താരങ്ങളായ ബെൻസിമയും മോഡ്രിച്ചുമൊക്കെ ഈ പ്രായത്തിലും ഹൈ ലെവലിൽ കളിക്കുന്നു. മെസ്സി അതിന് ശ്രമിക്കുന്നില്ല ” ഇതാണ് ഗ്രിമോൾട്ട് പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയുടെ പിഎസ്ജിയിലേ ഭാവി ഇപ്പോഴും തീരുമാനമായിട്ടില്ല.അദ്ദേഹം കോൺട്രാക്ട് പുതുക്കുമോ ഇല്ലയോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.ബയേണി നെതിരെയുള്ള മത്സരത്തിന് ശേഷം മെസ്സിയുടെ പിതാവും പിഎസ്ജി അധികൃതരും തമ്മിൽ ഒരിക്കൽ കൂടി ചർച്ചകൾ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *