ചില കാര്യങ്ങൾ നിങ്ങളുടെ മനസ്സ് മാറ്റും : എംബപ്പേ
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ക്ലബുമായുള്ള കരാർ ഈ സീസണോട് കൂടി അവസാനിക്കും. താരം ഇതുവരെ പിഎസ്ജിയുമായി പുതിയ കരാറിൽ ഒപ്പ് വെച്ചിട്ടില്ല. അത് മാത്രമല്ല ഈ ജനുവരിയോട് മറ്റേത് ക്ലബുമായും പ്രീ കോൺട്രാക്ടിൽ ഏർപ്പെടാനും എംബപ്പേക്ക് സാധിക്കും.
താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ റയൽ കിണഞ്ഞു ശ്രമിച്ചിരുന്നു. ഇപ്പോഴും റയൽ ശ്രമം തുടരുകയാണ്. എന്നാൽ എംബപ്പേയാവട്ടെ തന്റെ ഭാവി ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഏതായാലും തന്റെ ഭാവിയെ പറ്റിയുള്ള നിർണായകമായ ചില പ്രസ്താവനകൾ ഈയിടെ എംബപ്പേ നടത്തിയിട്ടുണ്ട്. ചില കാര്യങ്ങൾ നിങ്ങളുടെ മനസ്സ് മാറ്റുമെന്നാണ് എംബപ്പേ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Not what Real Madrid would have wanted to hear.https://t.co/jCeows9s1N
— MARCA in English (@MARCAinENGLISH) December 16, 2021
“മൊണാക്കോയിൽ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയത് ലോജിക്കലായ ഒരു കാര്യമാണ്.പക്ഷേ ഇപ്പോൾ മുന്നോട്ട് നോക്കുമ്പോൾ ഞാൻ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. തീർച്ചയായും ഇവിടെ അത്ഭുതപ്പെടുത്തലിന് സ്ഥാനമുണ്ട്. അത് ഫുട്ബോളിന്റെ സൗന്ദര്യത്തിന്റെ ഭാഗമാണ്.ചില കാര്യങ്ങൾക്ക് നിങ്ങളുടെ മനസ്സ് മാറ്റാൻ സാധിക്കും.അടുത്ത 20 വർഷം ഞാൻ എന്ത് ചെയ്യുമെന്നുള്ളത് പ്രവചിക്കൽ അസാധ്യമായ കാര്യമാണ് ” ഇതാണ് എംബപ്പേ അറിയിച്ചത്.
യഥാർത്ഥത്തിൽ ഈ പ്രസ്താവന റയലിന്റെ ആരാധകർക്ക് ആശങ്ക ഉണ്ടാക്കുന്നതാണ് എന്നാണ് മാർക്കയുടെ കണ്ടെത്തൽ.റയലിലേക്ക് കൂടുമാറണമെന്ന മോഹം ഉപേക്ഷിച്ച് എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരുമോ എന്നുള്ളതാണ് നിലവിൽ മാർക്ക പ്രകടിപ്പിക്കുന്ന സംശയം.