ചാമ്പ്യൻസ് ട്രോഫി ഫൈനൽ, സുവർണ്ണ നേട്ടത്തിന്റെ തൊട്ടരികിലെത്താൻ മെസ്സി!
ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസണിൽ രണ്ട് കിരീടങ്ങൾ തന്റെ ക്യാബിനറ്റിൽ എത്തിക്കാൻ സാധിച്ചിരുന്നു.പിഎസ്ജിയോടൊപ്പം ലീഗ് വൺ കിരീടമായിരുന്നു മെസ്സി സ്വന്തമാക്കിയിരുന്നത്. അതിനുശേഷം നടന്ന ഫൈനലിസിമ പോരാട്ടത്തിൽ ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ അർജന്റീനക്കും മെസ്സിക്കും സാധിച്ചിരുന്നു.
ഏതായാലും ലയണൽ മെസ്സി ഇനി ലക്ഷ്യം വെക്കുന്ന കിരീടം ചാമ്പ്യൻസ് ട്രോഫി അഥവാ ട്രോഫി ഡെസ് ചാമ്പ്യൻസാണ്.നിലവിലെ ലീഗ് വൺ ചാമ്പ്യന്മാരായ പിഎസ്ജിയെ ട്രോഫി ഡെസ് ചാമ്പ്യൻസിന്റെ കലാശ പോരാട്ടത്തിൽ നാന്റെസിനെയാണ് നേരിടുക. വരുന്ന ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 11:30-നാണ് ഈയൊരു മത്സരം നടക്കുക.
Messi Could Reach a Historic Career Milestone in PSG’s 2022 Trophee des Champions Final vs. Nantes https://t.co/Sa5BPEA4lJ
— PSG Talk (@PSGTalk) July 26, 2022
ഈ കിരീടം നേടാൻ പിഎസ്ജിക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമെന്ന സുവർണ്ണ നേട്ടത്തിന്റെ തൊട്ടരികിലെത്താൻ ലയണൽ മെസ്സിക്ക് സാധിക്കുമെന്നുള്ളതാണ്. അതായത് ചാമ്പ്യൻസ് ട്രോഫി കൂടി നേടിയാൽ മെസ്സിയുടെ കിരീടശേഖരം 41 ആയി വർദ്ധിക്കും.42 കിരീടങ്ങൾ നേടിയിട്ടുള്ള ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവസാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള താരം. ഈ റെക്കോർഡ് മറികടക്കണമെങ്കിൽ മെസ്സിക്ക് ഇനി ആകെ ആവശ്യമുള്ളത് 3 കിരീടങ്ങളാണ്.
ഏതായാലും വരുന്ന ഫൈനൽ മത്സരത്തിൽ മെസ്സി പിഎസ്ജിക്ക് വേണ്ടി ഇറങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ സൗഹൃദ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു ഗാമ്പ ഒസാക്കക്കെതിരെ മെസ്സി കരസ്ഥമാക്കിയിരുന്നത്.