ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസ്സി തന്നെ : കാരണം വ്യക്തമാക്കി മുൻ ഇന്റർ താരം!

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാരാണ്? ഫുട്ബോൾ ഭൂമിയിൽ നിലനിൽക്കുന്നിടത്തോളം കാലം അവസാനിക്കാത്ത ഒരു ചർച്ചാവിഷയമായിരിക്കുമിത്. ഓരോ വ്യക്തികളെ സംബന്ധിച്ചെടുത്തോളവും അവർക്ക് അവരുടേതായ അഭിപ്രായങ്ങൾ ഈ വിഷയത്തിൽ ഉണ്ടാവും.

ഏതായാലും മുൻ ഇന്റർ മിലാൻ താരമായിരുന്ന ആൽവരോ റെക്കോബയെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം, അത് ലയണൽ മെസ്സിയാണ്.അതിനുള്ള ചില കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ പിഎസ്ജി ടോക്ക് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” പെലെ കളിക്കുന്നത് ഞാൻ കണ്ടിട്ടില്ല.എന്നാൽ മറഡോണ കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ലയണൽ മെസ്സിയാണ് എന്നുള്ളത് സംശയങ്ങളില്ലാതെ പറയാൻ സാധിക്കും. ഓരോ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്ന മെസ്സിയെ 17 വർഷങ്ങൾക്ക് മുന്നേ തന്നെ ഞാൻ കാണാൻ ആരംഭിച്ചതാണ്. ഒരുപാട് അസാധാരണമായ താരങ്ങൾ ഫുട്ബോൾ ലോകത്തുണ്ട്. പക്ഷേ വർഷങ്ങളോളം ഏറ്റവും മികച്ച താരമായി തുടർന്നത്,അത് മെസ്സി മാത്രമേയൊള്ളൂ. പലരും അദ്ദേഹത്തെ തളർത്തി, പക്ഷേ മെസ്സി ഉയർത്തെഴുന്നേറ്റു.കോപ അമേരിക്ക കിരീടം അദ്ദേഹത്തിന് ആവശ്യമായിരുന്നു.അത് അദ്ദേഹം നേടി. എല്ലാകാലത്തും മെസ്സി തന്നെയായിരിക്കും മുമ്പിൽ.പിന്നീടാണ് മറഡോണയും റൊണാൾഡോയുമൊക്കെ വരിക ” ഇതാണ് റെക്കോബ പറഞ്ഞിട്ടുള്ളത്.

1997 മുതൽ 2008 വരെ ഇന്റർ മിലാന് വേണ്ടി കളിച്ച താരമാണ് റെക്കോബ.ഉറുഗ്വയുടെ ദേശീയ ടീമിന് വേണ്ടി 68 മത്സരങ്ങളും ഇദ്ദേഹം കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *