ഗോൾ വിളയാട്ടം!എംബപ്പേയെ മറികടന്ന് മെസ്സി
ഇന്നലെ ലീഗ് വണ്ണിൽ നടന്ന ആവേശകരമായ പോരാട്ടത്തിനൊടുവിൽ ലില്ലിയെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ 4-3 എന്ന സ്കോറിന് ആയിരുന്നു പിഎസ്ജി വിജയം നേടിയത്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും നെയ്മർ ജൂനിയറും ഈ മത്സരത്തിൽ തിളങ്ങുകയായിരുന്നു.
ഇരട്ട ഗോളുകളാണ് എംബപ്പേ മത്സരത്തിൽ നേടിയിട്ടുള്ളത്. നെയ്മർ ഒരു ഗോളും ഒരു അസിസ്റ്റും നേടിയപ്പോൾ ലയണൽ മെസ്സി ഒരു ഫ്രീകിക്ക് ഗോൾ നേടുകയായിരുന്നു. ഈ താരങ്ങളുടെ മികവിൽ തന്നെയാണ് പിഎസ്ജി വിജയം നേടിയിട്ടുള്ളത്.
PSG trailed Lille 3-2 in the 85th minute.
— B/R Football (@brfootball) February 19, 2023
⚽—Mbappé (87')
⚽—Messi (90+5')
🤝 pic.twitter.com/85hylMZq6F
ഇന്നലെ അവസാനത്തിൽ ഗോൾ നേടിയതോടുകൂടി ഈ സീസണിലെ ഗോൾ പങ്കാളിത്തത്തിന്റെ കാര്യത്തിൽ എംബപ്പേയെ മറികടക്കാൻ ഇപ്പോൾ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. അതായത് ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 46 ഗോൾ പങ്കാളിത്തങ്ങളാണ് മെസ്സി വഹിച്ചിട്ടുള്ളത്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തമുള്ള താരം മെസ്സി തന്നെയാണ്.
എംബപ്പേയെയാണ് ഇക്കാര്യത്തിൽ മെസ്സി മറികടന്നിട്ടുള്ളത്. 45 ഗോൾ പങ്കാളിത്തങ്ങളാണ് എംബപ്പേയുടെ പേരിൽ ഉള്ളത്. 37 ഗോളുകളും 8 അസിസ്റ്റുകളും ആണ് ഈ സീസണിൽ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ആകെ എംബപ്പേ നേടിയിട്ടുള്ളത്. ഏതായാലും പിഎസ്ജിയിലെ സഹതാരങ്ങൾ തമ്മിലുള്ള പോരാട്ടം ഇപ്പോൾ മുറുകുകയാണ്.