ഗോളും അസിസ്റ്റുമായി മെസ്സി,പിഎസ്ജിക്ക് വിജയം!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി വിജയം നേടിയിട്ടുണ്ട്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നീസിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി മെസ്സി തന്നെയാണ് മത്സരത്തിൽ തിളങ്ങിയത്.രണ്ടാം ഗോൾ സെർജിയോ റാമോസിന്റെ വകയായിരുന്നു.
അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ക്ലബ്ബിന് ഈ വിജയം ഒരു ആശ്വാസമാണ്. ലയണൽ മെസ്സിയും കിലിയൻ എംബപ്പേയുമായിരുന്നു പിഎസ്ജിയുടെ മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നത്. മത്സരത്തിന്റെ 26ആം മിനിട്ടിലാണ് ലയണൽ മെസ്സിയുടെ ഗോൾ പിറന്നത്.നുനോ മെന്റസിന്റെ ക്രോസ് ഒരു തകർപ്പൻ ഷോട്ടിലൂടെ വലയിലേക്ക് എത്തിക്കുകയായിരുന്നു.
Messi orchestrates PSG win with a ⚽ and an assist 🅰️ pic.twitter.com/ExKPYXYHP9
— 433 (@433) April 8, 2023
പിന്നീട് 76ആം മിനിറ്റിൽ സെർജിയോ റാമോസിന്റെ ഗോൾ വന്നു. ലയണൽ മെസ്സിയുടെ കോർണർ കിക്കിൽ നിന്നും റാമോസ് ഹെഡ്ഡറിലൂടെ ഗോൾ നേടുകയായിരുന്നു. ഇതോടുകൂടി പിഎസ്ജി വിജയം ഉറപ്പിക്കുകയായിരുന്നു.എംബപ്പേ ഉൾപ്പെടെയുള്ളവർക്ക് മത്സരത്തിൽ അവസരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് മുതലെടുക്കാൻ സാധിക്കാതെ പോവുകയായിരുന്നു.
30 മത്സരങ്ങളിൽ നിന്ന് 69 പോയിന്റുള്ള പിഎസ്ജി ഇപ്പോൾ ഒന്നാം സ്ഥാനത്താണ്.63 പോയിന്റ് ഉള്ള ലെൻസാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. ഈ വിജയം ആത്മവിശ്വാസം തിരികെ പിടിക്കാൻ പിഎസ്ജിയെ സഹായിച്ചേക്കും.