ഗാൾട്ടിയറുടെ പകരക്കാരൻ,രണ്ട് പരിശീലകരെ പരിഗണിച്ച് പിഎസ്ജി!

ഈ സീസണിൽ വളരെ മോശം പ്രകടനമാണ് ഇപ്പോൾ പിഎസ്ജി നടത്തിക്കൊണ്ടിരിക്കുന്നത്.പ്രത്യേകിച്ച് ഖത്തർ വേൾഡ് കപ്പിന് ശേഷം നിരവധി തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ മൂന്നു മത്സരങ്ങളിലും പിഎസ്ജി പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

അതുകൊണ്ടുതന്നെ അവരുടെ പരിശീലകനായ ഗാൾട്ടിയറുടെ സ്ഥാനം നഷ്ടമാവാൻ തന്നെയാണ് സാധ്യതകൾ. ഈ സീസൺ പൂർത്തിയായതിനുശേഷം അദ്ദേഹത്തെ ക്ലബ്ബ് പുറത്താക്കും എന്നാണ് റിപ്പോർട്ടുകൾ. പകരം പരിശീലകനായി കൊണ്ട് ആര് എത്തും എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.

പ്രധാനമായും രണ്ട് പേരെയാണ് ഇപ്പോൾ പിഎസ്ജി പരിഗണിക്കുന്നത്. പതിവുപോലെ സിദാന് തന്നെയാണ് ഇവർ ഏറ്റവും കൂടുതൽ പരിഗണന നൽകുന്നത്. പക്ഷേ സിദാൻ പരിശീലക സ്ഥാനം ഏറ്റെടുക്കുമോ എന്നുള്ളത് ഇവിടുത്തെ പ്രധാനപ്പെട്ട ചോദ്യചിഹ്നമാണ്.

മറ്റൊരു പരിശീലകൻ ജൂലിയൻ നഗൽസ്മാൻ ആണ്.ബയേൺ അദ്ദേഹത്തെ ഈയിടെ പുറത്താക്കിയിരുന്നു.അത്കൊണ്ട് തന്നെ നിലവിൽ അദ്ദേഹം ഫ്രീ ഏജന്റ് ആണ്.ചെൽസി അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട് എന്നും വാർത്തകൾ ഉണ്ടായിരുന്നു. ഏതായാലും ഈ രണ്ടു പേർക്ക് തന്നെയാണ് പിഎസ്ജി മുൻഗണന നൽകുന്നത് എന്നാണ് ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *