ഖലീഫിക്ക് എംബപ്പേയുടെ ഉറപ്പ്!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് വരുന്ന സമ്മറിൽ അവസാനിക്കും. ഈ കരാർ ഇതുവരെ എംബപ്പേ പുതുക്കിയിട്ടില്ല.പിഎസ്ജിയിൽ തന്നെ തുടരുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ കിലിയൻ എംബപ്പേ ഇതുവരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. നിലവിൽ മറ്റേത് ക്ലബ്ബുമായും ചർച്ചകൾ നടത്താനും പ്രീ എഗ്രിമെന്റിൽ എത്താനുമുള്ള അവകാശം നിലവിൽ കിലിയൻ എംബപ്പേക്കുണ്ട്.
അങ്ങനെ എംബപ്പേ റയൽ മാഡ്രിഡുമായി പ്രീ എഗ്രിമെന്റിൽ എത്തി എന്നത് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർക്കാറ്റോ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത് എംബപ്പേയുടെ ക്യാമ്പ് തന്നെ നിഷേധിക്കുകയായിരുന്നു.താരത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ പിഎസ്ജി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ചതാരമായ എംബപ്പേ തങ്ങളോടൊപ്പം തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലീഫി ഈയിടെ പറഞ്ഞിരുന്നു.
🗣️ Fan: “You are the best president, please we want Kylian Mbappe.”
— 𝙇𝘽𝙕 (@losblancoszone) January 10, 2024
🗣️ Florentino Perez: “Yes, I agree with you.”
pic.twitter.com/gid2Oxe0b3
ഏതായാലും ഇതുമായി ബന്ധപ്പെട്ട ഒരു പുതിയ റിപ്പോർട്ട് ഇപ്പോൾ ഗോൾ ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ക്ലബ്ബിന്റെ പ്രസിഡണ്ട് ആയ ഖലീഫിക്ക് ഒരു ഉറപ്പ് എംബപ്പേ നൽകിയിട്ടുണ്ട്. അതായത് ഭാവിയെക്കുറിച്ച് തീരുമാനമെടുത്തു കഴിഞ്ഞാൽ ആദ്യം അറിയിക്കുക ഖലീഫിയെയാണ് എന്നുള്ള ഒരു ഉറപ്പാണ് കിലിയൻ എംബപ്പേ നൽകിയിട്ടുള്ളത്. അതായത് ഭാവിയെക്കുറിച്ച് തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല താരം. എടുത്തു കഴിഞ്ഞാൽ ആദ്യം അറിയുന്നത് പിഎസ്ജി പ്രസിഡന്റ് തന്നെയായിരിക്കും.
പിഎസ്ജി വിടാൻ തീരുമാനിച്ചാൽ പ്രധാനമായും രണ്ട് ഓപ്ഷനുകളാണ് ഈ താരത്തിന്റെ മുന്നിലുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് റയൽ മാഡ്രിഡ് തന്നെയാണ്. രണ്ടാമത്തെ ഓപ്ഷൻ വരുന്നത് ലിവർപൂൾ ആണ്. അവർക്കും താരത്തിൽ വലിയ താല്പര്യമുണ്ട്. പക്ഷേ ഫ്രീ ഏജന്റായി കൊണ്ട് താരത്തെ എത്തിക്കുകയാണെങ്കിലും സാലറിയും സൈനിംഗ് ബോണസുമായി വലിയ ഒരു തുക തന്നെ ക്ലബ്ബുകൾ ചില വിടേണ്ടി വരും.