ക്ലബ്ബിൽ പത്താം നമ്പർ ജേഴ്സി മെസ്സിക്ക് ശാപമാകുന്നുവോ?
ഫ്രഞ്ച് കപ്പിൽ നടന്ന കഴിഞ്ഞ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പിഎസ്ജി തോൽവി ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പിഎസ്ജിയെ ഒളിമ്പിക് മാഴ്സെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി പിഎസ്ജി പുറത്താവുകയും ചെയ്തു.സൂപ്പർ താരം ലയണൽ മെസ്സി ഈ മത്സരത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
മത്സരത്തിൽ മെസ്സി പത്താം നമ്പർ ജേഴ്സിയായിരുന്നു അണിഞ്ഞിരുന്നത്.ഫ്രഞ്ച് കപ്പിലെ പ്രത്യേക നിയമം മൂലമായിരുന്നു മെസ്സി പത്താം നമ്പർ ജേഴ്സിയിലേക്ക് തിരിച്ചെത്തിയത്. എന്നാൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ക്ലബ്ബ് തലത്തിൽ ഇപ്പോൾ പത്താം നമ്പർ ജേഴ്സി ഒരു ശാപമാവുന്ന കാഴ്ചയാണ്. ക്ലബ്ബ് തലത്തിൽ ഈ ജേഴ്സിയിൽ കളിച്ച അവസാന അഞ്ചു മത്സരങ്ങളിലും വിജയിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.
Stat Shows Lionel Messi Has Terrible Streak Wearing No. 10 At Club Level https://t.co/GMHWWvi7Dk
— PSG Talk (@PSGTalk) February 10, 2023
ബാഴ്സക്കൊപ്പം അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കളിക്കുമ്പോഴാണ് ഈ ശാപം തുടങ്ങുന്നത്. അന്ന് ബാഴ്സ ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു. പിന്നീട് ബാഴ്സയിൽ പത്താം നമ്പർ ജേഴ്സി അണിഞ്ഞുകൊണ്ട് ലെവാന്റെക്കെതിരെയാണ് ഇറങ്ങിയത്. ആ മത്സരത്തിൽ 3-3 എന്ന സ്കോറിന് ബാഴ്സ സമനില വഴങ്ങുകയായിരുന്നു. ബാഴ്സ ജഴ്സിയിൽ അവസാനമായി മെസ്സി കളിച്ചത് സെൽറ്റ വിഗോക്കെതിരെയായിരുന്നു.ആ മത്സരത്തിൽ ബാഴ്സ പരാജയപ്പെട്ടു.
പിന്നീട് മെസ്സി പിഎസ്ജിയിൽ പത്താം നമ്പർ ജേഴ്സി ധരിച്ചുകൊണ്ട് നീസിനെതിരെ കളിച്ചു.അന്ന് ഗോൾ രഹിത സമനിലയായിരുന്നു.ഇപ്പോൾ ഒളിമ്പിക് മാഴ്സെക്കെതിരെയും പിഎസ്ജി പരാജയപ്പെട്ടു. അതായത് ക്ലബ്ബ് തലത്തിൽ മെസ്സി അവസാനമായി പത്താം നമ്പർ ജേഴ്സി അണിഞ്ഞ 5 മത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല. അടുത്ത തവണ പത്താം നമ്പർ അണിയുമ്പോൾ ഇതിന് ഒരു വിരാമം ആവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.