ക്രിസ്റ്റ്യാനോക്കൊപ്പമെത്തി മെസ്സി, അതും കുറവ് മത്സരങ്ങൾ കളിച്ചുകൊണ്ട്!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജി ആങ്കേഴ്സിനെ പരാജയപ്പെടുത്തിയത്. വേൾഡ് കപ്പിന് ശേഷം ലയണൽ മെസ്സി ആദ്യമായി കളിച്ച മത്സരമായിരുന്നു ഇത്.ഈ മത്സരത്തിൽ ഗോൾ നേടാനും മെസ്സിക്ക് സാധിച്ചിട്ടുണ്ട്.
ഈ ഗോൾ നേട്ടത്തോടുകൂടി മെസ്സി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു റെക്കോർഡിനൊപ്പം എത്തിയിട്ടുണ്ട്. അതായത് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലെ ക്ലബ്ബുകൾക്ക് വേണ്ടി എല്ലാ കോമ്പറ്റീഷനിലുമായി ക്രിസ്റ്റ്യാനോ നേടിയിട്ടുള്ളത് 696 ഗോളുകളാണ്. ഈ ഗോളുകൾക്ക് ഒപ്പമാണ് മെസ്സി എത്തിയിട്ടുള്ളത്. അതായത് മെസ്സിയും ഇപ്പോൾ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗ് ക്ലബ്ബുകൾക്ക് വേണ്ടി 696 ഗോളുകൾ നേടിയിട്ടുണ്ട്.
Goals scored in all club competitions for clubs in Europe's Top 5 Leagues… ✨
— MessivsRonaldo.app (@mvsrapp) January 11, 2023
🇦🇷 Messi: 696 ⚽️⬆️
🇵🇹 Ronaldo: 696 ⚽️ pic.twitter.com/Fch9K5oziY
പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ കുറവ് മത്സരങ്ങളിൽ നിന്നാണ് മെസ്സി ഈ ഗോളുകൾ നേടിയത് എന്നുള്ളതും ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ്.ക്രിസ്റ്റ്യാനോ 919 മത്സരങ്ങളിൽ നിന്നാണ് 696 ഗോളുകൾ നേടിയിട്ടുള്ളത്.ലയണൽ മെസ്സി ഇപ്പോൾ 832 മത്സരങ്ങളിൽ നിന്നാണ് 696 ഗോളുകൾ കരസ്ഥമാക്കിയിട്ടുള്ളത്. 197 അസിസ്റ്റുകൾ ആണ് റൊണാൾഡോ ഇത്രയും മത്സരങ്ങളിൽ നിന്ന് നേടിയിട്ടുള്ളതെങ്കിൽ 100 അസിസ്റ്റുകൾ അധികം ലയണൽ മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്.
ഏതായാലും ഈ റെക്കോർഡ് ലയണൽ മെസ്സി സ്വന്തമാക്കും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കാരണം മെസ്സി പിഎസ്ജിക്ക് വേണ്ടി ഒരു ഗോൾ നേടിയാൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലെ ക്ലബ്ബുകൾക്ക് വേണ്ടി 697 ഗോളുകൾ പൂർത്തിയാക്കാൻ കഴിയും. റൊണാൾഡോ നിലവിൽ സൗദി അറേബ്യയിലാണ് കളിക്കുന്നത്.അതുകൊണ്ടുതന്നെ താരത്തിന്റെ ഗോളുകൾ ഇനി ഈ കണക്കിലേക്ക് പരിഗണിക്കപ്പെടുകയില്ല. മാത്രമല്ല മുമ്പ് സ്പോർട്ടിങ് ലിസ്ബണിന് വേണ്ടി താരം നേടിയിട്ടുള്ള 5 ഗോളുകളും ഈ കണക്കിൽ പരിഗണിച്ചിട്ടില്ല.