ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കണം, വേൾഡ് കപ്പ് നേടണം, ആഗ്രഹങ്ങൾ വെളിപ്പെടുത്തി നെയ്മർ!
ദിവസങ്ങൾക്ക് മുമ്പാണ് സൂപ്പർ താരം നെയ്മർ ജൂനിയർ പിഎസ്ജിയുമായുള്ള തന്റെ കരാർ പുതുക്കിയത്. ഇതോടെ 2025 വരെ താരം പിഎസ്ജിയിൽ തന്നെയുണ്ടാവുമെന്നുറപ്പായി. എന്നാൽ ഇനി തന്റെ ആഗ്രഹങ്ങൾ എന്തൊക്കെയാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നെയ്മർ ജൂനിയർ. മെസ്സിക്കും എംബപ്പേക്കുമൊപ്പം കളിക്കാൻ അവസരം ലഭിച്ച തനിക്കിനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒപ്പം കളിക്കാൻ ആഗ്രഹമുണ്ട് എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ജിക്യൂ ഫ്രാൻസിന് നൽകിയ അഭിമുഖത്തിലാണ് നെയ്മർ ഈ വെളിപ്പെടുത്തൽ നടത്തിയത്.കൂടാതെ ബ്രസീലിനൊപ്പം വേൾഡ് കപ്പ് നേടാനും പിഎസ്ജിക്കൊപ്പം എല്ലാ കിരീടങ്ങൾ നേടാനും തനിക്ക് ആഗ്രഹമുണ്ടെന്നും നെയ്മർ കൂട്ടിച്ചേർത്തിട്ടുണ്ട്.
Neymar:
— TeamCRonaldo. (@TeamCRonaldo) May 11, 2021
“Which other player would I like to play with? I would choose Cristiano Ronaldo. I have already played with great players like Messi and Mbappé. But I haven't played alongside Cristiano Ronaldo yet.”
[@le10sport] pic.twitter.com/j1miRDHBty
” എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കണം എന്നുണ്ട്.ലയണൽ മെസ്സി, കിലിയൻ എംബപ്പേ തുടങ്ങിയ മഹത്തായ താരങ്ങൾക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ട്.പക്ഷേ ഇതുവരെ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിച്ചിട്ടില്ല. അത്കൊണ്ട് അദ്ദേഹത്തോടൊപ്പം കളിക്കുക എന്നുള്ളത് എന്റെ ഒരാഗ്രഹമാണ്.അത്പോലെ തന്നെ ബ്രസീലിനൊപ്പം ഒരു വേൾഡ് കപ്പ് കിരീടം നേടാനും ഞാൻ ആഗ്രഹിക്കുന്നു.അതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. കൂടാതെ പിഎസ്ജിക്കൊപ്പം എല്ലാ കിരീടങ്ങൾ നേടാനും എനിക്ക് ആഗ്രഹമുണ്ട്.എനിക്കിപ്പോൾ ഏകദേശം മുപ്പത് വയസ്സായി. പേഴ്സണൽ ലെവലിൽ എനിക്ക് നല്ല ഒരു കരിയർ തന്നെയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത് ” നെയ്മർ പറഞ്ഞു. മുമ്പ് ക്രിസ്റ്റ്യാനോ പിഎസ്ജിയിലേക്ക് എത്തുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. താരം ഇത്തവണ യുവന്റസ് വിടാനുള്ള സാധ്യത കൂടുതലാണ് എന്നുള്ളതും ഇതിനോട് ചേർത്ത് വായിക്കാം.
Latest on Cristiano's transfer news:
— TeamCRonaldo. (@TeamCRonaldo) May 11, 2021
🚨 Many sources reporting Cristiano will leave Juventus if they fail to qualify for the #UCL.
🚨 Neymar says he'd still like to play alongside Cristiano Ronaldo one day.
Would you like to see this happening⁉️ pic.twitter.com/QqgnmJ2nkU