കൂവലുകളും കൈയ്യടികളും,മെസ്സി വിഷയത്തിൽ ഗാൾട്ടിയർക്കും ഡാനിലോക്കും പറയാനുള്ളത്.
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത 5 ഗോളുകൾക്കായിരുന്നു ഈ മത്സരത്തിൽ പിഎസ്ജി വിജയിച്ചിരുന്നത്. സൂപ്പർതാരം കിലിയൻ എംബപ്പേ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയിരുന്നു.
വിലക്ക് നീക്കിയതിനു ശേഷം ലയണൽ മെസ്സി മടങ്ങിയെത്തിയ മത്സരമായിരുന്നു ഇത്.സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉണ്ടായിരുന്നു. എന്നാൽ ഒരു നല്ല വരവേൽപ്പല്ല മെസ്സിക്ക് ലഭിച്ചിട്ടുള്ളത്. മെസ്സിയുടെ പേര് അനൗൺസ് ചെയ്ത സമയത്ത് പിഎസ്ജി ആരാധകർ കൂവുകയായിരുന്നു. മാത്രമല്ല മെസ്സി ഓരോ തവണ പന്ത് സ്പർശിക്കുമ്പോഴും ആരാധകരിൽ നിന്ന് അദ്ദേഹത്തിന് കൂവൽ ഏൽക്കേണ്ടി വന്നു.ചില ആരാധകർ മെസ്സിയെ പിന്തുണച്ചുകൊണ്ട് കയ്യടിക്കുകയും ചെയ്തിട്ടുണ്ട്.
ഈ വിഷയത്തിൽ പിഎസ്ജി പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ പ്രതികരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ലയണൽ മെസ്സിയെ കൂവി വിളിച്ചത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ മെസ്സിക്ക് ഒരുപാട് കയ്യടികളും ലഭിച്ചിട്ടുണ്ട്.മെസ്സി ഇപ്പോൾ മത്സരങ്ങളിലും ടീമിലും മാത്രമാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. തീർച്ചയായും കൂവലുകൾ വേദന ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.പക്ഷേ മെസ്സിക്ക് സ്റ്റാൻഡിങ് ഓവിയേഷൻ ലഭിച്ചപ്പോൾ അതെല്ലാം മുങ്ങിപ്പോയി “ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
🔴🔵 Après la rencontre contre Ajaccio, Christophe Galtier voulait surtout retenir les applaudissements et encouragements pour "couvrir" les sifflets à l'encontre de l'Argentinhttps://t.co/siO6BuaK4u
— RMC Sport (@RMCsport) May 14, 2023
ഈ വിഷയത്തിൽ പിഎസ്ജി സൂപ്പർതാരമായ ഡാനിലോ പെരീര തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
” നമ്മുടെ സഹതാരത്തിന് കൂവലുകൾ ലഭിക്കുക എന്നുള്ളത് വളരെയധികം വേദന ഉണ്ടാക്കുന്ന കാര്യമാണ്. അത് കഠിനമാണ്,ഞങ്ങളെയെല്ലാം വേദനിപ്പിക്കുന്നു. മെസ്സി ഞങ്ങളുടെ സഹതാരമാണ്, ഞങ്ങളെല്ലാവരും ഒരു ടീമാണ്. നിങ്ങൾക്ക് കൂവണമെന്ന് തോന്നിയാൽ മുഴുവൻ ടീമിനെയും കൂവുക. അല്ലാതെ ഒരു താരത്തെ ലക്ഷ്യം വെക്കരുത് “ഇതാണ് ഡാനിലോ പറഞ്ഞിട്ടുള്ളത്.
മെസ്സിയും ആരാധകരും തമ്മിലുള്ള ബന്ധം ഇപ്പോൾ പൂർണമായും തകർന്നിട്ടുണ്ട്.ഈ സീസണിന് ശേഷം ക്ലബ്ബ് വിടാൻ തന്നെയാണ് മെസ്സിയുടെ തീരുമാനം.