കാര്യങ്ങൾ അതി സങ്കീർണ്ണം,നെയ്മറെ ഒഴിവാക്കാൻ PSG പാട്പെടും!

സൂപ്പർതാരം നെയ്മർ ജൂനിയറെ ഒഴിവാക്കാൻ തന്നെയാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ തീരുമാനം.ക്ലബ്ബിൽ എത്തിയിട്ട് അഞ്ച് വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ നല്ല രൂപത്തിലുള്ള ഒരു സ്വാധീനം ചെലുത്താൻ നെയ്മർക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് പിഎസ്ജിയുടെ കണ്ടെത്തൽ. മാത്രമല്ല താരത്തിന്റെ പെരുമാറ്റത്തിനെതിരെയും ക്ലബ്ബിൽ നിന്ന് എതിർപ്പുകൾ ഉയരുന്നുണ്ട്.

എന്നാൽ നെയ്മറെ ഒഴിവാക്കുക എന്നുള്ളത് പിഎസ്ജിക്ക് ഒട്ടും എളുപ്പമാവില്ല. നെയ്മർക്ക് ക്ലബ്ബ് വിടാൻ താല്പര്യമില്ല.എന്തെന്നാൽ നിലവിൽ 30 മില്യൺ യുറോയോളമാണ് നെയ്മറുടെ വാർഷിക സാലറി.ഈ സാലറി നൽകാൻ കഴിയുന്ന വളരെ ചുരുക്കം ക്ലബ്ബുകൾ മാത്രമേ നിലവിലുള്ളൂ. അതുകൊണ്ടുതന്നെ ഈ സാലറി കുറക്കാൻ നെയ്മർ തയ്യാറല്ല.അപ്പോൾ നെയ്മർക്ക് അനുയോജ്യമായ ഒരു ക്ലബ്ബിനെ കണ്ടെത്തുക എന്നുള്ളത് പിഎസ്ജിക്ക് ബുദ്ധിമുട്ടേറിയ ഒരു കാര്യമാവും.

മാത്രമല്ല നിലവിൽ 2025 വരെയാണ് നെയ്മർക്ക് ക്ലബുമായി കരാറുള്ളത്. അതുകൊണ്ടുതന്നെ നെയ്മറെ ഇപ്പോൾ ഒഴിവാക്കുകയാണെങ്കിൽ നെയ്മർക്ക് ഒരു വലിയ നഷ്ടപരിഹാരം പിഎസ്ജി നൽകേണ്ടിവരും. ചില റിപ്പോർട്ടുകൾ അനുസരിച്ച് അത് ഏകദേശം 200 മില്യൺ യുറോയോളം വരും എന്നുള്ളതാണ്. ഇത്തരത്തിലുള്ള ഭീമമായ തുക ലഭിക്കാതെ ക്ലബ് വിടില്ല എന്നുള്ളതാണ് നെയ്മറുടെ ഇപ്പോഴത്തെ നിലപാട്.

ചുരുക്കത്തിൽ നെയ്മറെ ഒഴിവാക്കണമെങ്കിൽ പിഎസ്ജി വളരെയധികം ബുദ്ധിമുട്ടും എന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *