കാരണങ്ങൾ പലത്,ചർച്ചയിൽ പുരോഗതിയില്ല, മെസ്സി PSG വിടാനുള്ള സാധ്യതയേറുന്നു!

സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കാൻ ഇനി കേവലം മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.ഖത്തർ വേൾഡ് കപ്പിന് ശേഷം മെസ്സി കരാർ പുതുക്കും എന്നായിരുന്നു പിഎസ്ജി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതുവരെ മെസ്സിയുമായി പുതിയ കരാറിൽ പിഎസ്ജിക്ക് കഴിഞ്ഞിട്ടില്ല.

മാത്രമല്ല ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ പുറത്തു വിട്ടിട്ടുണ്ട്. ലയണൽ മെസ്സിയുടെ പിതാവായ ജോർഹെ മെസ്സിയും പിഎസ്ജി അധികൃതരും തമ്മിൽ കഴിഞ്ഞദിവസം ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു.പിഎസ്ജിയുടെ സ്പോട്ടിംഗ് അഡ്വൈസർ ആയ ലൂയിസ് കാമ്പോസ് ഇതിൽ പങ്കെടുത്തിരുന്നു.പിഎസ്ജി മെസ്സിക്ക് പുതിയ ഒരു ഓഫർ നൽകിയിരുന്നുവെങ്കിലും അത് നിരസിക്കുകയായിരുന്നു.അതായത് ഈ ചർച്ചയിൽ യാതൊരുവിധ പുരോഗതിയും രേഖപ്പെടുത്തിയിട്ടില്ല.

മാത്രമല്ല ലയണൽ മെസ്സി പിഎസ്ജി വിടാനുള്ള സാധ്യതകൾ ഏറുകയാണ് എന്നുള്ള കാര്യവും ഇപ്പോൾ ലെ എക്യുപെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി കാരണങ്ങൾ ഇപ്പോൾ അതിനുണ്ട്. ഒന്നാമത്തേത് ഇന്റർ മിയാമിയിലേക്ക് പോവാനും അമേരിക്കയിൽ താമസമാക്കാനും മെസ്സിക്ക് താല്പര്യമുണ്ട്.MLS ൽ കളിക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ മെസ്സി പ്രകടിപ്പിച്ചതാണ്.

മറ്റൊന്ന് കിലിയൻ എംബപ്പേയെ മാത്രം കേന്ദ്രീകരിച്ച് കൊണ്ടുള്ള പ്രൊജക്ടിൽ മെസ്സിക്ക് സംശയമുണ്ട്.എംബപ്പേയോട് മെസ്സിക്ക് പ്രശ്നങ്ങളൊന്നുമില്ല.മറ്റൊരു കാരണം നെയ്മർ ജൂനിയറെ ക്ലബ് ഒഴിവാക്കാൻ തീരുമാനിച്ചതാണ്.അദ്ദേഹത്തെ നിലനിർത്തണമെന്ന് തന്നെയാണ് മെസ്സിയുടെ ആഗ്രഹം. ടീമിന്റെ മോശം പ്രകടനവും ഡ്രസ്സിംഗ് റൂമിലെ മോശം അന്തരീക്ഷവും ടീമിനകത്തെ ആഭ്യന്തര പ്രശ്നങ്ങളും ഒക്കെ ലയണൽ മെസ്സിയെ വല്ലാതെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ മെസ്സി ക്ലബ്ബ് വിടാൻ സാധ്യതകൾ അവശേഷിക്കുന്നുണ്ട് എന്നാണ് ഇവർ പറഞ്ഞുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *