കളിച്ചിട്ടുള്ള എല്ലാ കിരീടങ്ങളും നേടി,മെസ്സിക്ക് അപമാനമായി തുടരുന്നത് ഫ്രഞ്ച് കപ്പ് മാത്രം.

ഇന്നലെ ഫ്രഞ്ച് കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജി തോൽവി രുചിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ശക്തരായ ഒളിമ്പിക്ക് മാഴ്സെ പിഎസ്ജിയെ പരാജയപ്പെടുത്തിയത്.അലക്സിസ് സാഞ്ചസ്,മാലിനോവ്സ്ക്കി എന്നിവരാണ് മാഴ്സെയുടെ ഗോളുകൾ നേടിയത്.പിഎസ്ജിയുടെ ഗോൾ റാമോസിന്റെ വകയായിരുന്നു.

ഇതോടുകൂടി തുടർച്ചയായ രണ്ടാം തവണയും പിഎസ്ജി ഫ്രഞ്ച് കപ്പിൽ നിന്നും നേരത്തെ പുറത്തായിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രീ ക്വാർട്ടറിൽ നീസിനോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു പിഎസ്ജി പുറത്തായിരുന്നത്. അതായത് ലയണൽ മെസ്സി പിഎസ്ജിയിൽ എത്തിയതിനുശേഷം അവർക്ക് ഈ ഫ്രഞ്ച് കപ്പ് നേടാൻ കഴിഞ്ഞിട്ടില്ല.

മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം തന്റെ കരിയറിൽ ആകെ 14 കോമ്പറ്റീഷനുകളിലാണ് കളിച്ചിട്ടുള്ളത്.അതിൽ 13 കോമ്പറ്റീഷനുകളിലും കിരീടം നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയതായി കൊണ്ട് മെസ്സി വേൾഡ് കപ്പ് കിരീടമായിരുന്നു നേടിയിരുന്നത്. തന്റെ കരിയറിൽ 42 കിരീടങ്ങൾ മെസ്സി നേടിയിട്ടുണ്ട്. താൻ പങ്കെടുത്തിട്ട് ലയണൽ മെസ്സിക്ക് ലഭിക്കാതെ പോയ ഏക കിരീടം ഫ്രഞ്ച് കപ്പ് മാത്രമാണ്.

പിഎസ്ജിക്കൊപ്പം രണ്ട് കിരീടങ്ങളാണ് ആകെ ലയണൽ മെസ്സി നേടിയിട്ടുള്ളത്.ലീഗ് വൺ കിരീടവും ചാമ്പ്യൻസ് ട്രോഫിയും മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം ഫ്രഞ്ച് കപ്പ് സ്വന്തമാക്കാൻ മെസ്സിയുടെ മുന്നിൽ ഇനിയും അവസരങ്ങളുണ്ട്. പക്ഷേ ലയണൽ മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കണമെന്ന് മാത്രം. മെസ്സി ക്ലബ്ബ് മായുള്ള കരാർ പുതുക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *