കളിക്കളത്തിലെ ന്യൂനതകൾക്ക് വ്യക്തിജീവിതത്തെ വിമർശിക്കുന്നത് എന്തിനാണ്? നെയ്മർക്ക് പിന്തുണയുമായി റൊണാൾഡോ!

സൂപ്പർ താരം നെയ്മർ ജൂനിയർക്ക് ഈയിടെ ഒത്തിരി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. പലപ്പോഴും നെയ്മറുടെ ജീവിതശൈലിയെയാണ് മാധ്യമങ്ങളും വിമർശകരും ലക്ഷ്യം വെക്കാറുള്ളത്. നെയ്മർ ജൂനിയർ ഇതിനൊക്കെ മറുപടിയും നൽകാറുണ്ട്.

ഇപ്പോഴിതാ നെയ്മർക്കെതിരെയുള്ള വിമർശനങ്ങളിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണിപ്പോൾ ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ. കളിക്കളത്തിലെ ന്യൂനതകൾക്കാണ് പലരും നെയ്മറുടെ വ്യക്തിജീവിതത്തെ വിമർശിക്കുന്നത് എന്നാണ് റൊണാൾഡോ അറിയിച്ചിട്ടുള്ളത്. റൊണാൾഡോയുടെ വാക്കുകൾ ബ്രസീലിയൻ മാധ്യമമായ UOL റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

“ഫുട്‍ബോളിൽ അഗ്രഗണ്യനായ ഒരു താരമാണ് നെയ്മർ.കളിക്കളത്തിൽ എന്തെങ്കിലും ന്യൂനതകൾ ഉണ്ടാവുമ്പോഴാണ് ആളുകൾ നെയ്മറുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.നെയ്മർ ലോകഫുട്ബോളിലെ ഒരു പ്രതിഭയല്ല എന്ന് പറയാൻ ആർക്കാണ് ധൈര്യം കാണുക.പലരും അദ്ദേഹത്തിന് വേൾഡ് കപ്പ് ലഭിക്കാത്തതിലാണ് വിമർശിക്കുന്നത്.അപ്പോൾ സീക്കോയുടെ കാര്യം എടുത്തു നോക്കൂ? അദ്ദേഹം ഒരു സ്റ്റാർ ആയിരുന്നില്ല എന്ന് ആർക്കാണ് പറയാൻ കഴിയുക ” ഇതാണ് റൊണാൾഡോ പറഞ്ഞത്.

ഒരുപക്ഷെ 2022 വേൾഡ് കപ്പ് തന്റെ അവസാന വേൾഡ് കപ്പായിരിക്കുമെന്നുള്ള പ്രസ്താവന നെയ്മർ നടത്തിയിരുന്നു. ആ വിഷയത്തെ കൂടി ബന്ധപ്പെടുത്തി കൊണ്ടാണ് റൊണാൾഡോ ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *