കയ്യിലും കാലിലും തുളകൾ!
മെസ്സിയെ രൂക്ഷമായി വിമർശിക്കുന്ന കാരിക്കേച്ചറുമായി ഫ്രഞ്ച് മാധ്യമം!

കഴിഞ്ഞ മത്സരത്തിലും പിഎസ്ജി പരാജയപ്പെട്ടതോടുകൂടി വലിയ വിമർശനങ്ങളാണ് സൂപ്പർതാരം ലയണൽ മെസ്സിക്ക് ഫ്രാൻസിൽ നിന്നും ഏൽക്കേണ്ടി വരുന്നത്.ലിയോൺ ആയിരുന്നു ആ മത്സരത്തിൽ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. മത്സരത്തിനിടെ പല കുറി മെസ്സി പന്ത് നഷ്ടമാക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പ് മെസ്സിയെ രൂക്ഷമായി വിമർശിക്കുന്ന ഒരു കാരിക്കേച്ചർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലയണൽ മെസ്സിയുടെ കൈയിലും കാലിലും വലിയ തുളകൾ ഉള്ള ഒരു ചിത്രമാണ് അവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നിട്ട് ആ തുളയിലൂടെ ബോൾ നഷ്ടമാകുന്നതും അവർ രേഖപ്പെടുത്തിയിട്ടുണ്ട്.

അതിന്റെ മുകളിൽ അവർ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്,അർജന്റീനയിലെ ദൈവമായ ലയണൽ മെസ്സി പിഎസ്ജിയിൽ തിരിച്ചെത്തിയപ്പോൾ എന്നാണ്. പിന്നീട് മെസ്സി പറയുന്നതായി കൊണ്ട് അവർ നൽകിയിട്ടുള്ളത് ഇങ്ങനെയാണ്, ‘ Oops.. ഒരിക്കൽ കൂടി ബോൾ നഷ്ടമായി ‘ ഇതാണ് പന്ത് നഷ്ടമായപ്പോൾ മെസ്സി പറയുന്നതായി കൊണ്ട് അവർ നൽകിയിട്ടുള്ളത്. ലയണൽ മെസ്സിയെ വളരെ രൂക്ഷമായ രൂപത്തിൽ വിമർശിക്കുകയാണ് ഈ കാരിക്കേച്ചറിലൂടെ ഇവർ ചെയ്തിട്ടുള്ളത്. മെസ്സിക്ക് പിറകിൽ അരയിൽ കൈ കൊടുത്ത് നിരാശനായി നിൽക്കുന്ന എംബപ്പേയെയും കാണാൻ സാധിക്കും.

കഴിഞ്ഞ മത്സരത്തിൽ മെസ്സിക്ക് കേവലം മൂന്ന് റേറ്റിംഗ് മാത്രമായിരുന്നു അവർ നൽകിയിരുന്നത്.എംബപ്പേക്കും 3 റേറ്റിംഗ് ആയിരുന്നു നൽകിയിരുന്നത്.എന്നാൽ എംബപ്പേയെ വിമർശിക്കുന്നതിൽ നിന്നും ഇവർ ഒഴിഞ്ഞു മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *