ഓരോ ദിവസവും കൂടുതൽ മോട്ടിവേറ്റഡാകുന്നു : ലയണൽ മെസ്സിയെ കുറിച്ച് മാർക്കിഞ്ഞോസ് പറഞ്ഞത്.
പിഎസ്ജിയുടെ സുപ്രധാന താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി. കഴിഞ്ഞ സീസണിൽ മെസ്സിക്ക് പിഎസ്ജിയിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല.പക്ഷേ ഈ സീസണിൽ കാര്യങ്ങൾ വ്യത്യസ്തമാണ്.മികച്ച പ്രകടനമാണ് മെസ്സി പിഎസ്ജിയിലും പുറത്തെടുക്കുന്നത്. എന്നിരുന്നാൽ പോലും പിഎസ്ജിക്ക് ഇപ്പോൾ ബുദ്ധിമുട്ടേറിയ സമയമാണ്.കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
ലയണൽ മെസ്സിയെക്കുറിച്ച് ഇപ്പോൾ പിഎസ്ജിയുടെ നായകനായ മാർക്കിഞ്ഞോസ് സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സി ഓരോ ദിവസവും കൂടുതൽ മോട്ടിവേറ്റഡാകുന്നു എന്നാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല വേൾഡ് കപ്പിന് മുന്നേ എങ്ങനെയായിരുന്നുവോ അതുപോലെതന്നെയാണ് മെസ്സി ഇപ്പോൾ ഉള്ളതെന്നും പിഎസ്ജി നായകൻ കൂട്ടിച്ചേർത്തിട്ടുണ്ട്.കിക്കർ എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഈ ബ്രസീലിയൻ സൂപ്പർതാരം.മാർക്കിഞ്ഞോസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨| PSG’s likely lineup vs Bayern Munich tomorrow according to @le_Parisien:
— PSG Report (@PSG_Report) February 13, 2023
Donnarumma – Hakimi, Marquinhos, Sergio Ramos, Nuno Mendes – Warren- Zaïre-Emery, Danilo, Verratti, Carlos Soler – Neymar, Leo Messi.
Mbappé & Kimpembe would therefore start on the bench. 🔎🇫🇷 pic.twitter.com/2CI3QiZvr1
“കളിക്കളത്തിനകത്ത് കൂടുതൽ മികച്ചതാവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. തീർച്ചയായും എല്ലാവരുടെയും മികച്ച പ്രകടനം പുറത്തെടുക്കാൻ അനുയോജ്യമായ ഒരു സിസ്റ്റത്തിലേക്ക് ഞങ്ങൾ എത്തണം. ലയണൽ മെസ്സിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. പക്ഷേ ലയണൽ മെസ്സി ഓരോ ദിവസവും കൂടുതൽ മോട്ടിവേറ്റഡ് ആണ്.അത് പരിശീലനത്തിൽ ആണെങ്കിലും കളിക്കളത്തിൽ ആണെങ്കിലും അങ്ങനെ തന്നെയാണ്. വേൾഡ് കപ്പിന് മുന്നേ എങ്ങനെയായിരുന്നുവോ ഉണ്ടായിരുന്നത് അതേ രൂപത്തിൽ തന്നെയാണ് മെസ്സി ഇപ്പോഴുമുള്ളത്. നെയ്മറും മെസ്സിയും എംബപ്പേയും എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്ന താരങ്ങളാണ്. അതിന്റെ ഗുണഫലങ്ങൾ ഞങ്ങൾ മുതലെടുക്കണം ” ഇതാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.
മെസ്സിയെ സംബന്ധിച്ചിടത്തോളവും പിഎസ്ജിയെ സംബന്ധിച്ചിടത്തോളവും വളരെ പ്രധാനപ്പെട്ട മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്.യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ ബയേൺ മ്യൂണിക്കാണ്.ലയണൽ മെസ്സിയിൽ തന്നെയാണ് ആരാധകരുടെ പ്രതീക്ഷകൾ.