ഒരൊറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ ഡ്രിബ്ലിങ്ങുകൾ,വേഗത്തിൽ 20 അസിസ്റ്റുകൾ,എതിരാളികളെ പോലും അമ്പരിപ്പിച്ച് മെസ്സിയുടെ കുതിപ്പ്!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി നാന്റസിനെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് തിളങ്ങാൻ സൂപ്പർതാരം മെസ്സിക്ക് സാധിച്ചു. ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മെസ്സി രണ്ട് അസിസ്റ്റുകൾ കണ്ടെത്തുന്നത്. കഴിഞ്ഞ ടുളുസെക്കെതിരെയുള്ള മത്സരത്തിൽ നെയ്മറും എംബപ്പേയും ഗോൾ നേടിയപ്പോൾ അസിസ്റ്റുകൾ നൽകിയത് ഇതേ മെസ്സി തന്നെയായിരുന്നു.
ഈ സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്തുന്ന മെസ്സിയെയാണ് ഇപ്പോൾ ഫുട്ബോൾ ലോകം ഒന്നടങ്കം വീക്ഷിച്ചു കൊണ്ടിരിക്കുന്നത്. 6 ലീഗ് വൺ മത്സരങ്ങളിൽ നിന്ന് മെസ്സി മൂന്ന് ഗോളുകളും 6 അസിസ്റ്റുകളും കരസ്ഥമാക്കി കഴിഞ്ഞു.മാത്രമല്ല നിരവധി റെക്കോർഡുകളും മെസ്സി സ്വന്തം പേരിൽ ചേർത്തിട്ടുണ്ട്.
അതിലൊന്നാണ് ലീഗ് വണ്ണിൽ ഏറ്റവും വേഗത്തിൽ 20 അസിസ്റ്റുകൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ്. 32 മത്സരങ്ങളിൽ നിന്നാണ് മെസ്സി 20 അസിസ്റ്റുകൾ ലീഗ് വണ്ണിൽ കരസ്ഥമാക്കിയിട്ടുള്ളത്.31 മത്സരങ്ങളിൽ 20 അസിസ്റ്റുകൾ നേടിയ ഡി മരിയയാണ് ഒന്നാം സ്ഥാനത്ത്.37 മത്സരങ്ങളിൽ നിന്ന് 20 അസിസ്റ്റുകൾ സ്വന്തമാക്കിയ നെയ്മർ മൂന്നാം സ്ഥാനത്തുമാണ്.ഒപ്റ്റയാണ് ഈ കണക്ക് വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.
20 – Fastest players to reach 20 assists in Ligue 1 since Opta began analysing the competition (2006/07):
— OptaJean (@OptaJean) September 3, 2022
🥇Angel Di Maria (31 matches)
🥈🆕Lionel Messi (32)
🥉Neymar (37)
Eternal. #FCNPSG pic.twitter.com/HJWI8CQDkf
ഇനി ഡ്രിബ്ലിങ്ങിന്റെ കണക്കിലും മെസ്സി പുതിയ ഒരു നേട്ടം കുറിച്ചിട്ടുണ്ട്. അതായത് നാന്റസിനെതിരെയുള്ള മത്സരത്തിൽ ലയണൽ മെസ്സി ഒമ്പത് തവണയാണ് വിജയകരമായി ഡ്രിബ്ലിങ്ങ് പൂർത്തിയാക്കിയത്.ഈ സീസണിൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഒരു താരവും ഇതുവരെ ഒരു മത്സരത്തിൽ 9 തവണ ഡ്രിബ്ലിങ്ങുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടില്ല.ഈയൊരു റെക്കോർഡും ഇപ്പോൾ ലയണൽ മെസ്സിയുടെ പേരിൽ തന്നെയാണ്. മാത്രമല്ല ഈ സീസണിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഡ്രിബ്ലിങ്ങുകൾ ഉള്ള താരവും മെസ്സി തന്നെയാണ്.
35 ആമത്തെ വയസ്സിലും തന്റെ പ്രതിഭക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് വിളിച്ചോതുന്ന ഒരു പ്രകടനം കൂടിയാണ് കഴിഞ്ഞ ദിവസം നാന്റസിന്റെ മൈതാനത്തെ ലയണൽ മെസ്സിയിൽ നിന്നും വീക്ഷിക്കാനായത്. മെസ്സിയുടെ പ്രകടനത്തിന്റെ സ്ഥിതിവിവര കണക്കുകൾ താഴെ നൽകുന്നു.
119 touches
2 assists
1 big chance created
4 key passes
5/5 accurate long balls
73/88 accurate passes
9/13 successful dribbles
9.0 SofaScore rating