ഒരു മത്സരം മോശമായി എന്ന് കരുതി എല്ലാ മത്സരങ്ങളും അങ്ങനെയാവില്ല : പോച്ചെട്ടിനോ
ചാമ്പ്യൻസ് ലീഗിൽ നടന്ന ക്ലബ് ബ്രൂഗെക്കെതിരെയുള്ള മത്സരത്തിൽ പിഎസ്ജിയുടെ താരനിരക്ക് പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചിരുന്നില്ല. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഒന്നിച്ചിറങ്ങിയിട്ടും മത്സരത്തിൽ സമനില വഴങ്ങാനായിരുന്നു പിഎസ്ജിയുടെ വിധി. ഇതോടെ ചെറിയ രൂപത്തിലുള്ള വിമർശനങ്ങൾ പിഎസ്ജിക്ക് ഏൽക്കേണ്ടി വന്നിരുന്നു.എന്നാൽ ഇതിനെതിരെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ.ഒരു മത്സരത്തിൽ പ്രകടനം നിറം മങ്ങിയെന്ന് കരുതി എല്ലാ മത്സരങ്ങളും അങ്ങനെയാവുമെന്ന് അർത്ഥമില്ല എന്നാണ് പോച്ചെട്ടിനോ അറിയിച്ചിട്ടുള്ളത്. ലിയോണിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പോച്ചെട്ടിനോ.
Pochettino: One subpar performance doesn't mean it'll happen every match https://t.co/aL9nd7QPPj
— Murshid Ramankulam (@Mohamme71783726) September 19, 2021
” ക്ലബ് ബ്രൂഗെക്കെതിരെയുള്ള മത്സരത്തിൽ ഞങ്ങൾക്ക് സോളിഡിറ്റി കുറവായിരുന്നു.ആ മത്സരത്തിൽ ഞങ്ങളുടെ പ്രകടനം നിറം മങ്ങി എന്നുള്ളത് എല്ലാ മത്സരങ്ങളിലും അങ്ങനെയാവുമെന്ന അർത്ഥമില്ല.ഭാവിയിൽ ഈ മത്സരം പോലെ തന്നെ തുടരുമെന്ന് കരുതരുത്.വ്യത്യസ്ഥമായ സിസ്റ്റങ്ങൾ നടപ്പിലാക്കാനുള്ള സാധ്യതകൾ ഞങ്ങൾക്ക് മുമ്പിലുണ്ട്.പക്ഷേ മാറ്റങ്ങൾ താരങ്ങളുടെ ഫോം അനുസരിച്ചായിരിക്കും.തീർച്ചയായും താരങ്ങൾ നല്ല രൂപത്തിൽ കളിക്കേണ്ടതുണ്ട് ” ഇതാണ് പോച്ചെട്ടിനോ അറിയിച്ചിട്ടുള്ളത്.
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ ലിയോണിനെയാണ് പിഎസ്ജി നേരിടുക.ആദ്യ അഞ്ച് മത്സരങ്ങളിൽ അഞ്ചും വിജയിച്ചു കൊണ്ടാണ് പിഎസ്ജിയുടെ വരവ്.