ഒരു ദിവസം അവൻ ബാലൺ ഡി’ഓർ ജേതാവാകും, പിഎസ്ജി സൂപ്പർ താരത്തെ കുറിച്ച് റൊണാൾഡീഞ്ഞോ പറയുന്നു!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി ആർബി ലീപ്സിഗിനെ പരാജയപ്പെടുത്തിയിരുന്നത്. മത്സരം നേരിട്ട് വീക്ഷിക്കാൻ ഇതിഹാസതാരം റൊണാൾഡിഞ്ഞോയുമുണ്ടായിരുന്നു. മികച്ച പ്രകടനമായിരുന്നു മെസ്സിയും എംബപ്പേയും ആ മത്സരത്തിൽ പുറത്തെടുത്തിരുന്നത്. ഏതായാലും കിലിയൻ എംബപ്പേ ഒരു ദിവസം ബാലൺ ഡി’ഓർ നേടുമെന്നുള്ള പ്രവചനം നടത്തിയിരിക്കുകയാണിപ്പോൾ റൊണാൾഡിഞ്ഞോ.പുതുതായി ലെ പാരീസിയന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡിഞ്ഞോ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എംബപ്പേ ഒരു അസാധാരണ താരമാണ്. മറ്റൊരു ജെനറേഷനിൽ നിന്നാണ് അദ്ദേഹം വരുന്നത്.അദ്ദേഹത്തിന്റെ പ്രകടനം കണ്ടിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.അദ്ദേഹം നല്ലൊരു വ്യക്തിയാണ്.എംബപ്പേയുടെ ശൈലി എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്.അദ്ദേഹത്തിന്റെ ഡ്രിബ്ലിങും സ്പീഡും എനിക്കിഷ്ടമാണ്.ഇത്തരം താരങ്ങളുടെ പ്രകടനം കണ്ടിരിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നു.എംബപ്പേ ഒരു ദിവസം ബാലൺ ഡി’ഓർ നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹം വളരെയധികം യങ് ആണ്. മാത്രമല്ല ഇതിനോടകം തന്നെ നല്ലൊരു കരിയർ അദ്ദേഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു ” റൊണാൾഡിഞ്ഞോ പറഞ്ഞു.

ഈ സീസണിൽ മിന്നും ഫോമിലാണ് എംബപ്പേ കളിച്ചു കൊണ്ടിരിക്കുന്നത്. ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരങ്ങളുടെ പട്ടികയിൽ എംബപ്പേക്കും സ്ഥാനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *