ഒരു ദിവസം അവധി കിട്ടിയാൽ ബാഴ്സലോണയിലേക്ക് ഓടും:മെസ്സിക്കെതിരെ റോതൻ

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തായതിന് പിന്നാലെ വലിയ രൂപത്തിലുള്ള വിമർശനങ്ങളാണ് ലയണൽ മെസ്സിക്ക് ഏൽക്കേണ്ടി വരുന്നത്.ഈ സീസണിൽ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും മെസ്സിക്ക് ഫ്രാൻസിൽ നിന്നും വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നു. ഈ വർഷം മോശം പ്രകടനമാണ് പിഎസ്ജി നടത്തുന്നത്. അതിന്റെ ഫലമായി ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് മെസ്സി തന്നെയാണ്.

മുൻ പിഎസ്ജി താരമായിരുന്ന ജെറോം റോതൻ പലപ്പോഴും മെസ്സിയെ വിമർശിക്കാറുണ്ട്. ഒരിക്കൽ കൂടി അദ്ദേഹം മെസ്സിക്കെതിരെ തിരിഞ്ഞിട്ടുണ്ട്.പിഎസ്ജിയോടുള്ള മെസ്സിയുടെ ആത്മാർത്ഥതയാണ് ഇദ്ദേഹം ചോദ്യം ചെയ്തിട്ടുള്ളത്.റോതന്റെ വാക്കുകൾ ഇങ്ങനെയാണ്.

“പിഎസ്ജിയിൽ ഈ രണ്ട് സീസണുകളിൽ ആയി അദ്ദേഹം നൽകിയ കോൺട്രിബ്യൂഷന്റെ കാര്യത്തിൽ ഞങ്ങൾ വളരെയധികം നിരാശരാണ്.അദ്ദേഹത്തിന്റെ കാര്യത്തിൽ എപ്പോഴും നെഗറ്റീവ് ആണ് കാണുന്നത്. ഒരു ചെറിയ അവധി ലഭിച്ചാൽ പോലും അദ്ദേഹം ബാഴ്സലോണയിലേക്ക് പോകും.പിഎസ്ജി എന്താണ് പ്രതിനിധീകരിക്കുന്നത് എന്നുള്ളത് അദ്ദേഹം മനസ്സിലാക്കുന്നില്ല. ഒരു ഹിസ്റ്ററിയുള്ള ക്ലബ്ബാണ് പിഎസ്ജി.മെസ്സി അതിനെ ബഹുമാനിക്കുന്നില്ല.ഒരു സമ്പൂർണ്ണ പാരീസിയൻ താരമായി കൊണ്ട് മെസ്സി ഇതുവരെ നിലകൊണ്ടിട്ടില്ല “റോതൻ പറഞ്ഞു.

ഏതായാലും ലയണൽ മെസ്സി പാരിസിൽ തുടരാനുള്ള സാധ്യതകൾ വളരെയധികം കുറവാണ്. അദ്ദേഹം ബാഴ്സയിലേക്ക് തന്നെ തിരിച്ചുവരാനാണ് ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *