ഒടുവിൽ സൂപ്പർ താരം അർജന്റൈൻ ടീമിലേക്ക് തിരിച്ചെത്തുന്നു!

ഈ വരുന്ന സെപ്റ്റംബറിൽ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ വിജയം നേടുക എന്നുള്ളതാണ് അർജന്റൈൻ പരിശീലകനായ ലയണൽ സ്കലോണിയുടെ അടുത്ത ലക്ഷ്യം. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടാൻ കഴിഞ്ഞത് അർജന്റീനക്ക്‌ ആശ്വാസം നൽകുന്ന കാര്യമാണ്.ഇപ്പോഴിതാ സൂപ്പർ താരം മൗറോ ഇകാർഡിയെ അർജന്റീന തിരികെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ഒലെയെ ഉദ്ധരിച്ചു കൊണ്ട് മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. സെപ്റ്റംബർ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്താനാണ് അർജന്റീന ഉദ്ദേശിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ടു കൊണ്ട് എഎഫ്എ പിഎസ്ജിയെ ബന്ധപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്. അതായത് മെസ്സി, ഡി മരിയ, പരേഡസ്‌ എന്നിവർക്ക്‌ പുറമേ ഇകാർഡിയെ കൂടി വിട്ടു നൽകണമെന്നാണ് അർജന്റീനയുടെ ആവിശ്യം.പുതിയ റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബറിലെ മത്സരങ്ങൾക്ക്‌ സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനെസ് പൂർണ്ണ ഫിറ്റ്നസ് ആവില്ല.കൂടാതെ ലുകാസ് അലാരിയോയും ഇതേ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നത്.അഗ്വേറോയാവട്ടെ പരിക്ക് മൂലം ഒക്ടോബർ വരെ പുറത്തുമാണ്.ഇകാർഡിയാവട്ടെ പിഎസ്ജിക്ക്‌ വേണ്ടി രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിക്കഴിഞ്ഞു. അത്കൊണ്ടാണ് അർജന്റീന ഇക്കാർഡിയെ ഇപ്പോൾ പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *