ഒടുവിൽ അഞ്ചാമത്തെ മത്സരത്തിൽ എംബാപ്പെയും നെയ്മറും ഒന്നിക്കുന്നു !
ലീഗ് വണ്ണിൽ ഇന്ന് നടക്കുന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ പിഎസ്ജി കളത്തിലിറങ്ങും. റെയിംസാണ് പിഎസ്ജിയുടെ ഇന്നത്തെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30 ന് റെയിംസിന്റെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക. ആദ്യ രണ്ട് മത്സരത്തിൽ തോൽവി അറിഞ്ഞ പിഎസ്ജി പിന്നീട് ഉള്ള രണ്ട് മത്സരത്തിൽ വിജയം രുചിച്ചിരുന്നു. ആ വിജയകുതിപ്പ് തുടരാൻ ഉറച്ചു തന്നെയാവും ഇന്നും കളത്തിലിറങ്ങുക.അതേ സമയം സൂപ്പർ താരങ്ങളായ എംബാപ്പെയും നെയ്മറും ഇന്ന് ഒരുമിച്ച് ഇറങ്ങും. ഈ സീസണിൽ ഇതാദ്യമായാണ് നെയ്മറും എംബാപ്പെയും ഒരുമിച്ച് കളത്തിലേക്കിറങ്ങുന്നത്. തുടക്കത്തിൽ കോവിഡ് കാരണം എംബാപ്പെക്ക് മത്സരങ്ങൾ നഷ്ടമായപ്പോൾ പിന്നീട് വിലക്കുകൾ കാരണം നെയ്മർക്ക് മത്സരം നഷ്ടമാവുകയായിരുന്നു.
PSG terá Neymar e Mbappé juntos pela primeira vez na temporada: https://t.co/ahe2Hxtny2 pic.twitter.com/akL9kXeKvG
— ge (@geglobo) September 26, 2020
ഏതായാലും വിലക്കുകൾ അവസാനിച്ച് നെയ്മർ ഇന്ന് ബൂട്ടണിയും. കഴിഞ്ഞ മത്സരത്തിൽ നീസിനെയായിരുന്നു പിഎസ്ജി തോൽപ്പിച്ചിരുന്നത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് നീസിനെ കീഴടക്കിയത്. എംബാപ്പെ, ഡിമരിയ, മാർക്കിഞ്ഞോസ് എന്നിവരാണ് അന്ന് ഗോളുകൾ നേടിയത്. ഏതായാലും നെയ്മറുടെ വരവോടെ മൗറോ ഇകാർഡിക്ക് സ്ഥാനം നഷ്ടപ്പെടും. എംബാപ്പെയും നെയ്മറും ഒരുമിച്ച് കളിക്കുമെന്ന കാര്യം പരിശീലകൻ ടുഷേൽ സ്ഥിരീകരിച്ചു. ” നെയ്മറും പരേഡസും ഡയാലോയും തിരിച്ചെത്തിയിട്ടുണ്ട്. ബെർനാട്ടും കെഹ്ററും ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. ഗയെയുടെ കാര്യം സംശയയത്തിലാണ്. അദ്ദേഹം പരിശീലനം തുടരുന്നു. എംബാപ്പെയും നെയ്മറും മത്സരത്തിൽ കളിക്കും. അവരുടെ തിരിച്ചു വരവ് ടീമിന് നല്ല വാർത്തയാണ്. അവരില്ലാതെയും ടീമിനെ മുന്നോട്ട് കൊണ്ട്പോവാനുള്ള ശ്രമത്തിലായിരുന്നു ഞാൻ ” ടുഷേൽ പറഞ്ഞു.
🆕📺 Daily News
— Paris Saint-Germain (@PSG_English) September 25, 2020
25 September 2020 edition ⚽ pic.twitter.com/5zwOVHIIlT