ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ,ലീഗിൽ മെസ്സിയെയും എംബപ്പേയെയും പിറകിലാക്കി സൂപ്പർ താരം!

ലീഗ് വൺ അതിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പതിവുപോലെ പിഎസ്ജി ഇത്തവണയും കിരീടം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി 3 മത്സരങ്ങളാണ് ലീഗിൽ അവശേഷിക്കുന്നത്. ആ മൂന്നിലും വിജയിച്ചുകൊണ്ട് സീസൺ അവസാനിപ്പിക്കാനാവും പിഎസ്ജി ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.

പിഎസ്ജിയുടെ ഇത്തവണത്തെ മികച്ച പ്രകടനത്തിൽ എടുത്തു പ്രശംസിക്കേണ്ടത് അവരുടെ മുന്നേറ്റ നിരയെ തന്നെയാണ്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും നെയ്മർ ജൂനിയറുമൊക്കെ മികച്ച പ്രകടനമാണ് ക്ലബ്ബിനുവേണ്ടി നടത്തിയിട്ടുള്ളത്. ഖത്തർ വേൾഡ് കപ്പിന് ശേഷമാണ് പിഎസ്ജിയുടെ പദ്ധതികളിൽ ഉലച്ചിൽ സംഭവിച്ചത്.

ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ കിലിയൻ എംബപ്പേയാണ്.26 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.അതേസമയം ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം ലയണൽ മെസ്സിയാണ്.15 അസിസ്റ്റുകളാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. 11 അസിസ്റ്റുകൾ നേടിയിട്ടുള്ള നെയ്മർ ജൂനിയർ തൊട്ട് പിറകിലുണ്ട്.

പക്ഷേ ലീഗിലെ ഗോൾ പങ്കാളിത്തത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ലിയോണിന്റെ സൂപ്പർ താരമായ അലക്സാന്ദ്രേ ലാക്കസാട്ടെയാണ്.31 ഗോൾ പങ്കാളിത്തങ്ങളാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്.26 ഗോളുകളും അഞ്ച് അസിസ്റ്റുകളും ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്ത് വരുന്നത് കിലിയൻ എംബപ്പേയാണ്.30 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ലയണൽ മെസ്സിയും രണ്ടാം സ്ഥാനത്തുണ്ട്.അദ്ദേഹവും 30 ഗോൾ പങ്കാളിത്തങ്ങളാണ് വഹിച്ചിട്ടുള്ളത്.

എംബപ്പേ 26 ഗോളുകളും 4 അസിസ്റ്റുകളും ആണ് ഫ്രഞ്ച് ലീഗിൽ സ്വന്തമാക്കിയിട്ടുള്ളത്.അതേസമയം ലയണൽ മെസ്സി 15 ഗോളുകളും 15 അസിസ്റ്റുകളും നേടിയിട്ടുണ്ട്.ഗോൾ പങ്കാളിത്തങ്ങളുടെ പട്ടികയിൽ നെയ്മർ ജൂനിയർ ആറാം സ്ഥാനമാണ് നേടിയിട്ടുള്ളത്. 13 ഗോളുകളോ 11 അസിസ്റ്റുകളും ആയി 24 ഗോൾ പങ്കാളിത്തങ്ങളാണ് താരം വഹിച്ചിട്ടുള്ളത്. കേവലം 20 മത്സരങ്ങളിൽ നിന്നാണ് ഇതെന്നും ചേർത്ത് വായിക്കേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *