എൻറിക്കെ ചെയ്യുന്നത് ഫന്റാസ്റ്റിക്കായിട്ടുള്ള കാര്യങ്ങൾ: പ്രശംസിച്ച് ഖലീഫി

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പിഎസ്ജിയുടെ പുതിയ പരിശീലകനായി കൊണ്ട് ലൂയിസ് എൻറിക്കെ ചുമതലയേറ്റത്. മികച്ച പ്രകടനമാണ് അദ്ദേഹത്തിന് ക്ലബ്ബ് നടത്തുന്നത്. ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്ത് പിഎസ്ജിയാണ്. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ അവർ പ്രവേശിച്ചിട്ടുണ്ട്.എന്നാൽ എംബപ്പേയുമായി ഇപ്പോൾ അത്ര നല്ല ബന്ധത്തിലല്ല എൻറിക്കെയുള്ളത്. കഴിഞ്ഞ മൂന്ന് ലീഗ് മത്സരങ്ങളിലും എംബപ്പേയെ കുറച്ച് സമയം പരിശീലകൻ പുറത്തിരുത്തിയിരുന്നു.

ഏതായാലും പിഎസ്ജി പരിശീലകനെ പ്രശംസിച്ചുകൊണ്ട് പ്രസിഡണ്ടായ നാസർ അൽ ഖലീഫി രംഗത്ത് വന്നിട്ടുണ്ട്.എൻറിക്കെ ചെയ്യുന്നത് ഫന്റാസ്റ്റിക്കായിട്ടുള്ള കാര്യങ്ങളാണ് എന്നാണ് ഖലീഫി പറഞ്ഞിട്ടുള്ളത്. സ്പോർട്ടിംഗ് ഡയറക്ടർ ലൂയിസ് കാമ്പോസിനെയും അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്.പിഎസ്ജി പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞങ്ങൾ പുതിയ ഒരു ടീമിനെ നിർമ്മിക്കുകയാണ്.അതുകൊണ്ടുതന്നെ ഇത് ഒരിക്കലും എളുപ്പമല്ല. താരങ്ങൾ തയ്യാറാവുന്നത് ഉള്ളൂ, നമ്മൾ ഇപ്പോഴാണ് അവരെ ഒരുമിച്ച് ചേർത്തിട്ടുള്ളത്. പരിശീലകൻ ലൂയിസ് എൻറിക്കെയിൽ നിനക്ക് ഒരുപാട് അഭിമാനം തോന്നുന്നു. അദ്ദേഹം ചെയ്യുന്നത് ഫന്റാസ്റ്റിക് ജോബ് ആണ്. അദ്ദേഹം അവിശ്വസനീയമായ രീതിയിൽ ടീമിനെ ബിൽഡ് ചെയ്യുന്നു. റിസൾട്ടുകൾ മാത്രമല്ല, അദ്ദേഹത്തിന്റെ സ്ട്രാറ്റജിയും വിഷനും എടുത്ത് പറയേണ്ടതാണ്. കൂടാതെ സ്പോർട്ടിംഗ് ഡയറക്ടർ ലൂയിസ് കാമ്പോസിലും ഞാൻ വളരെയധികം അഭിമാനം കൊള്ളുന്നു.അദ്ദേഹവും എല്ലാ താരങ്ങളും മികച്ച രീതിയിലാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. ഞാൻ വളരെയധികം ഹാപ്പിയാണ് “ഇതാണ് പിഎസ്ജി പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

അവസാനമായി ഫ്രഞ്ച് ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളിലും പിഎസ്ജി സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.ഇത് അവർക്ക് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണ്. പക്ഷേ ചാമ്പ്യൻസ് ലീഗിൽ എംബപ്പേയുടെ മികവിൽ അവർ ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടുണ്ട്. റയൽ സോസിഡാഡിനെതിരെ ക്ലബ്ബ് നേടിയ നാല് ഗോളുകളിൽ 3 ഗോളുകളും സ്വന്തമാക്കിയിട്ടുള്ളത് എംബപ്പേയാണ്.

Leave a Reply

Your email address will not be published. Required fields are marked *