എപ്പ്ഡ്രാ..! നെയ്മറുടെ ഗോളിന് അന്തംവിട്ട് എംബപ്പേ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയിക്കാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല.റെയിംസായിരുന്നു പിഎസ്ജിയെ സമനിലയിൽ കുരുക്കിയിരുന്നത്. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു. സൂപ്പർതാരം നെയ്മർ ജൂനിയറായിരുന്നു പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തത്.

എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ പിഎസ്ജിയുടെ പ്രതിരോധനിരയുടെ അബദ്ധത്തിന്റെ ഫലമായി പിഎസ്ജി ഗോൾ വഴങ്ങുകയായിരുന്നു.ഇതോട് കൂടി പിഎസ്ജിക്ക് സമനില വഴങ്ങേണ്ടി വരികയായിരുന്നു. ഈ മാസം നടന്ന മൂന്നാമത്തെ മത്സരത്തിലാണ് ഇപ്പോൾ പിഎസ്ജിക്ക് വിജയിക്കാൻ സാധിക്കാതെ പോകുന്നത്.

ഏതായാലും ഈ മത്സരവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്. അതായത് മത്സരത്തിന് മുന്നേയുള്ള പരിശീലനത്തിൽ നെയ്മർ ജൂനിയർ ഒരു ഗോൾ നേടിയിരുന്നു. ബോക്സിന് പുറത്തു നിന്ന് മനോഹരമായ ഷോട്ടിലൂടെയായിരുന്നു ഗോൾകീപ്പറേയും മറികടന്നുകൊണ്ട് നെയ്മർ ഗോൾ നേടിയത്. അതിനുശേഷം എംബപ്പേ നടത്തിയ റിയാക്ഷനാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

വളരെയധികം അത്ഭുതപ്പെട്ടുകൊണ്ടാണ് ആ ഗോളിന് എംബപ്പേ റിയാക്ട് ചെയ്യുന്നത്.അതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.എംബപ്പേയുടെ റിയാക്ഷനാണ് ഇപ്പോൾ ആരാധകരിൽ ചർച്ചയായിരിക്കുന്നത്. ഏതായാലും ഇന്നലത്തെ മത്സരത്തിൽ ഗോളോ അസിസ്റ്റോ നേടാൻ എംബപ്പേ ക്ക് സാധിക്കാതെ പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *