എന്ത് കൊണ്ട് മെസ്സിയെ പിൻവലിച്ചു? കാരണം വ്യക്തമാക്കി പോച്ചെട്ടിനോ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്‌ ലിയോണിനെ കീഴടക്കിയിരുന്നു. മത്സരത്തിൽ പിഎസ്ജിക്ക്‌ വേണ്ടി നെയ്മർ, ഇകാർഡി എന്നിവർ ഗോൾ നേടിയപ്പോൾ ലിയോണിന്റെ ഗോൾ പക്വറ്റയുടെ വകയായിരുന്നു.

സൂപ്പർ താരം ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടായിരുന്നുവെങ്കിലും താരത്തിന് ഗോളോ അസിസ്റ്റോ നേടാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല മത്സരം 1-1 സമനിലയിൽ നിൽക്കുന്ന 76-ആം മിനിറ്റിൽ പരിശീലകൻ പോച്ചെട്ടിനോ മെസ്സിയെ പിൻവലിച്ചു കൊണ്ട് ഹക്കീമിയെ ഇറക്കിയിരുന്നു. ആ തീരുമാനത്തിൽ മെസ്സി ഒട്ടും തൃപ്തനായിരുന്നില്ല. പോച്ചെട്ടിനോക്ക്‌ കൈ നൽകാൻ വിസമ്മതിക്കുന്ന ഒരു മെസ്സിയെ കാണാമായിരുന്നു. ഏതായാലും മെസ്സിയെ പിൻവലിച്ചതിനുള്ള കാരണം ഇപ്പോൾ പോച്ചെട്ടിനോ തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“മെസ്സിക്ക് പരിക്ക് പറ്റാനുള്ള സാധ്യത മുന്നിൽ കണ്ട് കൊണ്ടാണ് അദ്ദേഹത്തെ പിൻവലിച്ചത്.കാരണം ഞങ്ങൾക്ക്‌ വളരെ പ്രധാനപ്പെട്ട മത്സരങ്ങളാണ് വരാനിരിക്കുന്നത്. ഞങ്ങൾ അദ്ദേഹത്തെ സംരക്ഷിച്ചേ മതിയാവൂ.ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത് ടീമിന് വേണ്ടിയാണ്.ഒരുപാട് മികച്ച താരങ്ങൾ ഞങ്ങൾക്കുണ്ട് എന്നുള്ളത് എല്ലാവർക്കുമറിയാവുന്നതാണ്.അത്കൊണ്ട് തന്നെ ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഞങ്ങൾ കൈകൊള്ളേണ്ടി വരും.ചില സമയത്ത് അത് അനുകൂലമാവും.ചില സമയത്ത് അതിൽ കുറവ് ഉണ്ടാവും ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *