എന്ത്കൊണ്ട് മെസ്സിയെയും നെയ്മറെയും കൂവി? അൾട്രാസ്‌ പ്രസിഡന്റ്‌ പറയുന്നു!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ റയലിനോട് പരാജയപ്പെട്ട കൊണ്ടായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി പുറത്തായത്. ഇതോടെ വലിയ രൂപത്തിലുള്ള വിമർശനങ്ങളായിരുന്നു ക്ലബ്ബിന് ലഭിച്ചത്.പിന്നീട് നടന്ന ലീഗ് വൺ മത്സരത്തിനിടെ പിഎസ്ജി ആരാധകർ തന്നെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയെയും നെയ്മർ ജൂനിയറേ യും കൂവി വിളിക്കുകയായിരുന്നു. ഇത് ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിൽ ചർച്ചചെയ്യപ്പെട്ടു.

ഏതായാലും ഈയൊരു വിഷയത്തിൽ പിഎസ്ജിയുടെ ആരാധക കൂട്ടായ്മയായ അൾട്രാസിന്റെ പുതിയ പ്രസിഡന്റ് ചില വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്.അതായത് ഇരുവർക്കുമെതിരെ പേഴ്സണലായിട്ടുള്ള ഒരു പ്രവർത്തി ആയിരുന്നില്ലെന്നും മറിച്ച് അവർ പ്രതിനിധീകരിക്കുന്നതിനെതിരെയുള്ള പ്രതിഷേധമായിരുന്നു ആ കൂവലുകൾ എന്നുമാണ് അൾട്രാസ്‌ പ്രസിഡന്റ്‌ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ഫ്രാൻസ് ബ്ലൂവിനോട് സംസാരിക്കുകയായിരുന്നു പ്രസിഡന്റായ മാബില്ലേ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആ താരങ്ങൾക്കെതിരെ പേഴ്സണലായി ഒന്നുമില്ല എന്നാണ് ഞാൻ കരുതുന്നത്.മറിച്ച് അവർ പ്രതിനിധീകരിക്കുന്നതിനെതിരെയുള്ള പ്രതിഷേധമായിരുന്നു അത്. വലിയ സാലറി നൽകിക്കൊണ്ട് ഒരുപാട് സൂപ്പർതാരങ്ങളെ ക്ലബ്ബ് ടീമിലെത്തിച്ചു.എന്നാൽ അത്കൊണ്ട് ഗുണമുണ്ടാവുന്നില്ല. ഉദാഹരണത്തിന് നെയ്മറുടെ കാര്യം തന്നെ എടുത്തു പരിശോധിച്ചു നോക്കൂ,അദ്ദേഹത്തിന് ക്ലബ് എന്താണോ നൽകുന്നത് അതുപോലെ അദ്ദേഹം ക്ലബ്ബിന് തിരികെ നൽകുന്നില്ല. അത് നമ്മൾ കാണുന്നതാണ്. പക്ഷേ അദ്ദേഹത്തിന്റെ ബ്രസീലിന്റെ മത്സരങ്ങളും നമ്മൾ കാണുന്നതാണ്.പക്ഷെ പാരീസിൽ എത്തുമ്പോൾ അദ്ദേഹം നിരാശപ്പെടുത്തുന്നു.പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന നെയ്മർ യഥാർത്ഥ നെയ്മറല്ല. അത് തന്നെയാണ് എല്ലാവരുടെയും കാര്യത്തിൽ സംഭവിക്കുന്നത് ” ഇതാണ് മാബില്ലേ പറഞ്ഞത്.

നിലവിൽ മികച്ച രൂപത്തിലാണ് പിഎസ്ജിക്ക് വേണ്ടി മെസ്സിയും നെയ്മറും എംബപ്പേയുമൊക്കെ കളിക്കുന്നത്.ലീഗ് വണ്ണിലെ ഒന്നാം സ്ഥാനക്കാരായ പിഎസ്ജി കിരീടത്തിന്റെ തൊട്ടരികിലാണ്.

Leave a Reply

Your email address will not be published. Required fields are marked *