എന്തുകൊണ്ട് നെയ്മർ പിഎസ്ജിയുടെ ക്യാപ്റ്റനല്ല, വിശദീകരണവുമായി ടുഷേൽ !
നിലവിൽ പിഎസ്ജിക്ക് തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം നെയ്മർ ജൂനിയർ കാഴ്ച്ചവെക്കുന്നത്. ചാമ്പ്യൻസ് ലീഗിലെ അവസാനരണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് നെയ്മർ അടിച്ചു കൂട്ടിയിട്ടുള്ളത്. ഇന്ന് ലിയോണിനെതിരെ പിഎസ്ജി കളത്തിലിറങ്ങുമ്പോഴും നെയ്മറിന്റെ ബൂട്ടുകൾ തന്നെയാണ് പ്രതീക്ഷകൾ. അതേസമയം ഈ സീസണിൽ പിഎസ്ജിയുടെ ക്യാപ്റ്റൻമാരിൽ നെയ്മർക്ക് സ്ഥാനമുണ്ടായിരുന്നില്ല. മാർക്കിഞ്ഞോസാണ് പിഎസ്ജിയുടെ ഒന്നാമത്തെ ക്യാപ്റ്റൻ. കിപ്പമ്പേ, എംബാപ്പെ, നവാസ്, വെറാറ്റി എന്നിവരാണ് ശേഷിക്കുന്ന ക്യാപ്റ്റൻമാർ. ഇതിന് വ്യക്തമായ വിശദീകരണം നൽകിയിരിക്കുകയാണ് പിഎസ്ജി പരിശീലകൻ ടുഷേൽ. നെയ്മറുടെ മനസ്സിൽ ഒരുപാട് കാര്യങ്ങൾ നിറക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് ടുഷേൽ ഇതേകുറിച്ച് അഭിപ്രായപ്പെട്ടത്.
💬 Tuchel, sobre por qué Neymar no es capitán en el PSG: “No quiero que tenga demasiadas cosas en la cabeza”https://t.co/2Vg3Wyqxzx
— Mundo Deportivo (@mundodeportivo) December 12, 2020
” ഞാൻ എപ്പോഴും ഒരുപാട് കാര്യങ്ങളെ കുറിച്ച് നെയ്മറുമായി സംസാരിക്കാറുണ്ട്. ഞങ്ങൾ എപ്പോഴും അടുത്തിടപഴകാറുണ്ട്. എന്താണോ ഒരു താരത്തിന് വേണ്ടത് അത് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ നൽകാറുണ്ട്. എന്നെ സംബന്ധിച്ചെടുത്തോളം അത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഒരുപാട് ടാക്ടിക്സുകളെ കുറിച്ച് ഞങ്ങൾ സംസാരിക്കാറുണ്ട്. വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്യാറുണ്ട്. അഞ്ച് ക്യാപ്റ്റൻമാരിൽ നെയ്മർ ഇല്ല എന്നുള്ളത് ശരിയാണ്. കാരണം അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഒരുപാട് കാര്യങ്ങൾ നിറക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. കളത്തിൽ തന്റെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് അദ്ദേഹത്തിന് നന്നായി അറിയാം. അദ്ദേഹം ഒരു കലാകാരനാണ്. ക്രിയേറ്റിവായ വ്യക്തിയാണ്. ടീമിനെ സംഘടിതമായി കൊണ്ടു പോകുന്ന കാര്യങ്ങളെ കുറിച്ചൊന്നും അദ്ദേഹത്തെ വേവലാതിപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല ” ടുഷേൽ പറഞ്ഞു.
On ne change pas une formule qui gagne ?https://t.co/d7Wf46Ec3U
— RMC Sport (@RMCsport) December 12, 2020