എന്താണ് മെസ്സിയുമായി സംസാരിച്ചത്? ഫകുണ്ടോ മെഡിന പറയുന്നു!
ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ലെൻസിനെ പരാജയപ്പെടുത്താൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സ്വന്തം മൈതാനത്ത് പിഎസ്ജി വിജയിച്ചിരുന്നത്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,കിലിയൻ എംബപ്പേ,വീറ്റിഞ്ഞ എന്നിവരാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്. ഇതോടുകൂടി ലീഡ് 9 പോയിന്റാക്കി ഉയർത്താനും പിഎസ്ജിക്ക് സാധിച്ചു.
ഈ മത്സരത്തിൽ ലെൻസിന്റെ പ്രതിരോധ നിരയിൽ അർജന്റൈൻ താരമായ ഫകുണ്ടോ മെഡിന ഉണ്ടായിരുന്നു. മത്സരശേഷം ലയണൽ മെസ്സിയുമായി ചില കാര്യങ്ങൾ അദ്ദേഹം സംസാരിക്കുന്നത് കാണാൻ സാധിച്ചിരുന്നു. എന്താണ് മത്സരശേഷം മെസ്സിയുമായി സംസാരിച്ചത് എന്നുള്ളത് മെഡിന ഇപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട്. വേൾഡ് കപ്പ് ജേതാവായ മെസ്സിയെ താൻ അഭിനന്ദിച്ചു എന്നാണ് മെഡിന വ്യക്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣️ "Je l'ai félicité et je l'ai remercié pour la Coupe du monde"
— RMC Sport (@RMCsport) April 15, 2023
🇦🇷 Facundo Medina et Lionel Messi ont longuement échangé sur la pelouse du Parc des Princes ce samedi, après la victoire du PSG contre Lens (3-1).https://t.co/9zJJ608OLA
” ഞങ്ങൾ ജസ്റ്റ് സംസാരിച്ചതേയുള്ളൂ. ഒരു വ്യക്തി എന്ന നിലയിലും ഒരു താരം എന്ന നിലയിലും ലയണൽ മെസ്സി എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം. വേൾഡ് കപ്പ് കിരീടം നേടിയതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുകയും കൂടാതെ നന്ദി പറയുകയും ചെയ്തു. സത്യത്തിൽ ഇത് മാത്രമാണ് പറഞ്ഞിട്ടുള്ളത് “ഇതാണ് ഫകുണ്ടോ മെഡിന പറഞ്ഞിട്ടുള്ളത്.
ഈ മത്സരത്തിന് മുന്നേ താരം നടത്തിയ ഒരു പ്രസ്താവന വലിയ രൂപത്തിൽ വിവാദമായിരുന്നു. അതായത് മത്സരത്തിൽ കിലിയൻ എംബപ്പേ തന്നെ മറികടന്നാൽ അദ്ദേഹത്തെ കൊണ്ടുപോവാൻ ആംബുലൻസ് വിളിക്കേണ്ടി വരുമെന്നായിരുന്നു മെഡിന പറഞ്ഞിരുന്നത്. എന്നാൽ ഇത് വലിയ വിവാദമായതോടെ അദ്ദേഹം കഴിഞ്ഞദിവസം മാപ്പ് പറയുകയും ചെയ്തിരുന്നു.