എനിക്ക് PSGയോട് ഒരു വിരോധവുമില്ല: സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി മെസ്സി!
രണ്ട് വർഷക്കാലമാണ് ലയണൽ മെസ്സി ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് വേണ്ടി കളിച്ചിരുന്നത്. എന്നാൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാലയളമായിരുന്നു ഇത്. തന്റെ നിലവാരത്തിനൊത്ത് തിളങ്ങാൻ മെസ്സിക്ക് പാരീസിൽ കഴിഞ്ഞിരുന്നില്ല. മാത്രമല്ല പിഎസ്ജി ആരാധകർ മെസ്സിക്കെതിരെ തിരിയുകയും ചെയ്തിരുന്നു.അവസാന നാളുകൾ മെസ്സിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു.
തന്റെ പുതിയ അഭിമുഖത്തിൽ ലയണൽ മെസ്സിയോട് പിഎസ്ജിയിലെ നാളുകളെക്കുറിച്ച് ചോദിക്കുന്നുണ്ട്.പിഎസ്ജിയോട് തനിക്ക് ദേഷ്യമോ വിരോധമോ ഇല്ലെന്ന് മെസ്സി തുറന്നു പറഞ്ഞിട്ടുണ്ട്. പ്രതീക്ഷിച്ച രൂപത്തിൽ കാര്യങ്ങൾ നടന്നില്ല എന്നും മെസ്സി സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” എനിക്ക് പിഎസ്ജിയോട് യാതൊരുവിധ വിരോധവുമില്ല.ഞാൻ അവർക്ക് എതിരുമല്ല.നിർഭാഗ്യവശാൽ പ്രതീക്ഷിച്ച രൂപത്തിൽ അവിടെ കാര്യങ്ങൾ നടന്നില്ല.വ്യക്തിപരമായി പറയുകയാണെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു അത്.ബാഴ്സലോണയിൽ നിന്നുള്ള മാറ്റം ഞങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു.വൈകാരികമായി അത് എന്നെ ബാധിച്ചു. പക്ഷേ പാരീസിൽ ആയ സമയത്താണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല കാര്യം സംഭവിച്ചത്. എനിക്ക് ലോക ചാമ്പ്യൻ ആവാൻ പറ്റി.പാരീസിലെ അയൽവാസികൾ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. രാത്രി 9 മണിക്കും 10 മണിക്കും ഒക്കെ തുടർച്ചയായി കോളിങ്ങ് ബെൽ അടിച്ചു കൊണ്ട് ഞങ്ങളോട് ശബ്ദം കുറക്കാൻ ആവശ്യപ്പെടുമായിരുന്നു “ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
പിഎസ്ജിയോട് വിട പറഞ്ഞ ലയണൽ മെസ്സി യൂറോപ്പ്യൻ ഫുട്ബോൾ തന്നെ അവസാനിപ്പിക്കുകയായിരുന്നു. നിലവിൽ അമേരിക്കയിലാണ് മെസ്സി ഉള്ളത്. അവിടെ മികച്ച പ്രകടനം ഇപ്പോൾ പുറത്തെടുക്കാൻ മെസ്സിക്ക് സാധിക്കുന്നുണ്ട്. നിലവിൽ കോപ്പ അമേരിക്കയ്ക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് ലയണൽ മെസ്സി ഉള്ളത്.