എനിക്ക് ആ പൊസിഷനിൽ കളിക്കാൻ കഴിയും : പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം പറയുന്നു!
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പിഎസ്ജി മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ പരിക്ക് മൂലം മധ്യനിര താരമായ മാർക്കോ വെറാറ്റിക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല. അത് പിഎസ്ജിക്ക് വലിയ രൂപത്തിൽ തിരിച്ചടിയാവുകയും ചെയ്തിരുന്നു.
എന്നാൽ മധ്യനിരയിൽ തനിക്ക് കളിക്കാൻ കഴിയുമെന്നറിയിച്ചിരിക്കുകയാണിപ്പോൾ പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ. റയലിൽ കളിച്ചിരുന്ന കാലത്ത് താൻ അത് തെളിയിച്ചതാണെന്നും ഡി മരിയ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ പിഎസ്ജി ടോക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Video: ‘I Can Play in This Position’ – Ángel Di María Petitions to Play in the Midfield https://t.co/y61Ng4nWO6
— PSG Talk (@PSGTalk) November 26, 2021
” മധ്യനിരയിൽ എനിക്ക് കളിക്കാൻ കഴിയുമെന്നുള്ളത് ഞാൻ മുമ്പ് തന്നെ തെളിയിച്ചിട്ടുണ്ട്.അന്ന് റയലിൽ എന്റെ മികച്ച ഒരു വർഷമായിരുന്നു.എനിക്ക് മധ്യനിരയിൽ കളിക്കാൻ കഴിയുമെന്നുള്ളത് പരിശീലകന് അറിയാം.പക്ഷെ തീരുമാനങ്ങൾ എടുക്കേണ്ടത് അദ്ദേഹമാണ്. ഞങ്ങൾ കളത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാനുള്ളവരാണ്.ഗ്രൗണ്ടിൽ പിഎസ്ജിക്ക് വേണ്ടി മാക്സിമം നൽകാനാണ് ഞാൻ ശ്രമിക്കാറുള്ളത്.തീർച്ചയായും മിഡ്‌ഫീൽഡിൽ കളിക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്.2014-ൽ റയലിൽ ഞാൻ മധ്യനിരയിലാണ് കളിച്ചിരുന്നത്. അതിൽ ഞാൻ ഹാപ്പിയായിരുന്നു.പിഎസ്ജിയിൽ ആ പൊസിഷനിൽ ഒരുപാട് മികച്ച താരങ്ങളുണ്ട്.അതൊരു നല്ല കാര്യമാണ് ” ഡി മരിയ പറഞ്ഞു.
ഏകദേശം മൂന്നാഴ്ച്ചയോളം വെറാറ്റി പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. വെറാറ്റിയുടെ അഭാവം പോച്ചെട്ടിനോയെ സംബന്ധിച്ചിടത്തോളം തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്.