എനിക്ക് അത്ഭുതമൊന്നുമില്ല, ബാഴ്സയിൽ കുറെ കണ്ടതാണ്: മെസ്സിയുടെ ഗോളിനെ കുറിച്ച് റാമോസ്
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ലില്ലിയെ കടുത്ത പോരാട്ടത്തിനോടുവിൽ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒരു ഘട്ടത്തിൽ 3-2 എന്ന സ്കോറിന് പിഎസ്ജി പിറകിൽ പോയിരുന്നു. എന്നാൽ എംബപ്പേയുടെ ഗോൾ പിഎസ്ജി ഒപ്പം എത്തിക്കുകയായിരുന്നു.പിന്നീട് അവസാനത്തിൽ ലയണൽ മെസ്സി നേടിയ ഫ്രീകിക്ക് ഗോൾ പിഎസ്ജി ആവേശകരമായ വിജയം സമ്മാനിക്കുകയായിരുന്നു.
ലയണൽ മെസ്സിയുടെ ആ ഫ്രീകിക്ക് ഗോളിന് സഹതാരങ്ങളിൽ നിന്നും ആരാധകരിൽ നിന്നും പരിശീലകനിൽ നിന്നുമൊക്കെ വലിയ പ്രശംസകളാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ സൂപ്പർ താരം സെർജിയോ റാമോസിന് മെസ്സിയുടെ ഈ ഗോളിൽ അത്ഭുതം ഒന്നുമില്ല. ബാഴ്സയിൽ മെസ്സി തരത്തിലുള്ള ഒരുപാട് ഗോളുകൾ നേടിയിട്ടുണ്ട് എന്നാണ് സെർജിയോ റാമോസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ലയണൽ മെസ്സിയുടെ ആ ഗോളിൽ എനിക്ക് അത്ഭുതം ഒന്നുമില്ല. ഇന്ന് ചെയ്തത് പോലെയുള്ള ഗോളുകളിലൂടെ അദ്ദേഹം ബാഴ്സയിൽ ഒരുപാട് മത്സരങ്ങളുടെ വിധി തീരുമാനിച്ചിട്ടുണ്ട്.ഇന്ന് മെസ്സി എന്റെ ടീമിൽ ഉള്ളതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.തീർച്ചയായും അദ്ദേഹം നമ്മുടെ സഹതാരമായി നിലകൊള്ളുന്നതാണ് ഏറ്റവും നല്ല കാര്യം.ഇന്ന് ഞങ്ങൾക്ക് ഒരേ ലക്ഷ്യമാണുള്ളത്.പിഎസ്ജിക്കൊപ്പം വിജയങ്ങളും കിരീടങ്ങളും നേടുക എന്നുള്ളതാണ് ആ ലക്ഷ്യം.ഞങ്ങളുടെ മികച്ച പ്രകടനം കൊണ്ടും പരിചയ സമ്പത്തുകൊണ്ടും ടീമിനെ സഹായിക്കുകയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഞാനും മെസ്സിയും തമ്മിൽ വളരെ നല്ല ബന്ധത്തിലാണ്. താരങ്ങൾക്കിടയിൽ വളരെയധികം ബഹുമാനം ഇവിടെയുണ്ട് ” സെർജിയോ റാമോസ് പറഞ്ഞു.
ലയണൽ മെസ്സിയും സെർജിയോ റാമോസും ഒരുപാട് കാലം ലാലിഗയിൽ ബദ്ധവൈരികളായിക്കൊണ്ട് കളിച്ചിരുന്നവരാണ്. പിന്നീട് 2021 ലാണ് ബാഴ്സയുടെയും റയലിന്റെയും ക്യാപ്റ്റന്മാരെ പിഎസ്ജി ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കിയത്.