എങ്ങോട്ടുമില്ല,പിഎസ്ജിയിൽ തന്നെ തുടരാൻ തീരുമാനമെടുത്ത് സൂപ്പർതാരം!

ഈ സീസണിൽ പിഎസ്ജിയിലേക്കെത്തിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് ജോർജിനോ വൈനാൾഡം. ലിവർപൂളിൽ നിന്നും ഫ്രീ ഏജന്റായി കൊണ്ടായിരുന്നു താരം പിഎസ്ജിയിലേക്കെത്തിയത്.എന്നാൽ പോച്ചെട്ടിനോക്ക് കീഴിൽ സ്ഥിരമായി സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.ഇതിൽ അതൃപ്തി പ്രകടിപ്പിച്ച ഡച്ച് താരം ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങി പോകാനായിരുന്നു വൈനാൾഡത്തിന് താല്പര്യം.താരത്തിന്റെ മുൻ ക്ലബായ ന്യൂകാസിൽ യുണൈറ്റഡും വമ്പൻമാരായ ആഴ്സണലുമായിരുന്നു വൈനാൾഡത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നത്.ന്യൂകാസിലിന്റെ ക്ഷണം താരം തന്നെ നിരസിക്കുകയായിരുന്നു.അതേസമയം ലോണടിസ്ഥാനത്തിൽ സ്വന്തമാക്കാനായിരുന്നു ഗണ്ണേഴ്സ് ഉദ്ദേശിച്ചിരുന്നത്.എന്നാൽ അത് സാധ്യമാവാതെ പോവുകയായിരുന്നു.

ഇതോടെ വൈനാൾഡം തന്റെ തീരുമാനം മാറ്റിയതായാണ് അറിയാൻ കഴിയുന്നത്.ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിടേണ്ടതില്ല എന്നാണ് നിലവിൽ വൈനാൾഡത്തിന്റെ തീരുമാനം. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.ഇതോടെ ഈ സീസൺ മുഴുവനും താരം പിഎസ്ജിയിൽ തന്നെ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പിഎസ്ജിക്ക് വേണ്ടി ലീഗ് വണ്ണിൽ ആകെ 18 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.പല മത്സരങ്ങളും പകരക്കാരന്റെ രൂപത്തിലായിരുന്നു.ഒരു ഗോൾ ലീഗ് വണ്ണിൽ കരസ്ഥമാക്കിയിട്ടുണ്ട്.അതേസമയം ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് വേണ്ടി രണ്ട് ഗോളുകളും താരം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *