എംബാപ്പെ ‘ നെയ്മറാവാൻ’ ശ്രമിക്കുന്നു, പക്ഷെ പ്രശ്നമിത് : മുൻ ബാഴ്സ താരം പറയുന്നു !

സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെക്കിപ്പോൾ അത്ര നല്ല കാലമല്ല എന്ന് വ്യക്തമാണ്. താരം ഈ സീസണിൽ ഗോളടിക്കാൻ ബുദ്ധിമുട്ടുന്നത് കാണാൻ സാധിക്കുന്ന ഒരു കാര്യമാണ്. ചാമ്പ്യൻസ് ലീഗിലായാലും ലീഗ് വണ്ണിലായാലും താരം ചെറിയ തോതിൽ ഗോൾവരൾച്ച നേരിടുന്നത് കാണാം. ഈ അടുത്ത മത്സരങ്ങളിലാണ് താരം ഗോളടിക്കാൻ ബുദ്ധിമുട്ടുന്നത്. ലീഗിൽ 14 മത്സരങ്ങൾ കളിച്ച താരം 12 ഗോളുകൾ നേടിയിട്ടുണ്ട്. അതേസമയം ചാമ്പ്യൻസ് ലീഗിൽ രണ്ട് ഗോളുകൾ മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്. ഏതായാലും ഇതിനുള്ള കാരണം കണ്ടെത്തിയിരിക്കുകയാണ് മുൻ ഫ്രഞ്ച് താരം ഇമ്മാനുവൽ പെറ്റിറ്റ്. എംബാപ്പെ നെയ്‌മറെ അനുകരിക്കാൻ ശ്രമിക്കുന്നു എന്നാണ് ഇദ്ദേഹം കണ്ടെത്തിയ കാരണം. എന്നാൽ നെയ്മറുടെ എല്ലാ ക്വാളിറ്റികളും എംബാപ്പെക്ക്‌ ഇല്ലെന്നും ഇതാണ് താരത്തിന് തിരിച്ചടിയാവുന്നത് എന്നുമാണ് ഇദ്ദേഹം പ്രസ്ഥാവിച്ചത്.

” എംബാപ്പെയുടെ ബോഡി ലാംഗ്വേജ് ഒരു പോസിറ്റീവ് രൂപത്തിൽ എനിക്ക് അനുഭവപ്പെടുന്നില്ല. എനിക്ക് തോന്നുന്നത് അദ്ദേഹം ‘ നെയ്മറാവൻ ‘ ശ്രമിക്കുകയാണ് എന്നാണ്. നെയ്മർ എന്താണോ കളത്തിൽ ചെയ്യുന്നത് അത്‌ ചെയ്യാനാണ് ഇപ്പോൾ എംബാപ്പെ ശ്രമിക്കുന്നത്. പക്ഷെ ഇവിടുത്തെ പ്രശ്നം എന്തെന്നാൽ നെയ്മറുടെ എല്ലാ ക്വാളിറ്റികളും എംബാപ്പെക്ക്‌ ഇല്ല എന്നതാണ്. എംബാപ്പെയുടെ പ്രധാനപ്പെട്ട ക്വാളിറ്റി വേഗതയാണ്. അത്‌ എല്ലാ എതിരാളികളും മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. എംബാപ്പെ ശരിക്കും അദ്ദേഹത്തിന്റെ രീതിയിൽ ആണ് കളിക്കാൻ ശ്രമിക്കേണ്ടത്. അല്ലാതെ ഒരു നായകനെ പോലെയല്ല ” ഇമ്മാനുവൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *