എംബാപ്പെ തീരുമാനമെടുക്കേണ്ട സമയമായിട്ടുണ്ട്, നെയ്മറുമായി സംസാരിച്ചു,പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ പറയുന്നു!
നിലവിൽ മിന്നും ഫോമിലാണ് പിഎസ്ജി സൂപ്പർ താരം കിലിയൻ എംബാപ്പെ കളിക്കുന്നത്. എന്നാൽ താരം പിഎസ്ജിയിൽ തന്നെ തുടരുമോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് പിഎസ്‌ജി അധികൃതർ എംബാപ്പെയെ സമീപിച്ചിരുന്നു. എന്നാൽ താരം അതിന് സമ്മതിച്ചിട്ടില്ല. പിഎസ്ജിയിൽ തുടരുമോ ഇല്ലയോ എന്നുള്ളതിനെ കുറിച്ച് താൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല എന്നായിരുന്നു ഇതേകുറിച്ച് എംബാപ്പെ പ്രതികരിച്ചത്. ഇപ്പോഴിതാ എംബാപ്പെ തീരുമാനമെടുക്കേണ്ട സമയം വന്നെത്തിയിരിക്കുന്നു എന്നാണ് പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ അറിയിച്ചിരിക്കുന്നത്. കൂടാതെ നെയ്മർ,എയ്ഞ്ചൽ ഡി മരിയ, യുവാൻ ബെർണാട്ട്, ജൂലിയൻ ഡ്രാക്സ്ലർ എന്നിവരുടെ കരാറുകളെ കുറിച്ചും ലിയനാർഡോ സംസാരിച്ചു.
Neymar and Bernat Returned to Individual Training on Thursday https://t.co/3GoUhlqr7y
— PSG Talk 💬 (@PSGTalk) February 25, 2021
“എംബാപ്പെയെ ചുറ്റിപറ്റിയുള്ള ചില അഭ്യൂഹങ്ങൾ കേട്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി.അദ്ദേഹത്തിന് ഇപ്പോഴും പിഎസ്ജിയുമായി കരാറുണ്ട്.ഓരോ ദിവസവും ക്ലബ്ബിലുള്ള അദ്ദേഹത്തിന്റെ പ്രാധാന്യം വർധിച്ചു വരികയാണ്.അതോടൊപ്പം തന്നെ കൂടുതൽ ഉത്തരവാദിത്തവും അദ്ദേഹത്തിന് കൈവരുന്നു.അദ്ദേഹത്തിന്റെ കരിയർ നേരായ ദിശയിൽ തന്നെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹം അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ട സമയം വന്നെത്തിയിട്ടുണ്ട് ” ലിയനാർഡോ ഫ്രാൻസ് ബ്ലൂവിനോട് പറഞ്ഞു.
🗣️Talks with🇫🇷@KMbappe and🇧🇷@neymarjr over new deals will be concluded soon, according to the #PSG sporting director. https://t.co/MDIWoiv59T
— AS English (@English_AS) February 26, 2021
” ഞങ്ങൾ നെയ്മറുമായും സംസാരിച്ചിരുന്നു.ഞങ്ങൾ ശരിയായ പാതയിലാണ്. ഇതുവരെ കരാർ പുതുക്കിയിട്ടില്ല. എന്നാൽ ഉടൻ തന്നെ അത് സാധ്യമാവും.എയ്ഞ്ചൽ ഡി മരിയ, യുവാൻ ബെർണാട്ട് എന്നിവരുമായും സംസാരിച്ചിരുന്നു. ഈ നാല് പേരുടെയും കരാർ പുതുക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.എന്നാൽ ഡ്രാക്സ്ലറിനോട് അത്രയൊന്നും സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് ഈയിടെയായി അവസരങ്ങൾ കുറവാണ് ” ലിയനാർഡോ കൂട്ടിച്ചേർത്തു.