എംബാപ്പെ ആവിശ്യപ്പെടുന്നത് വമ്പൻ സാലറി, പിഎസ്ജി താരത്തെ കയ്യൊഴിഞ്ഞേക്കും?

പിഎസ്ജി സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ കരാർ 2022-ലാണ് അവസാനിക്കുക. താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്ജി നേരത്തെ തന്നെ താല്പര്യം പ്രകടിപ്പിച്ചതാണ്. മാത്രമല്ല അതിനുള്ള ഒരുക്കങ്ങളും പിഎസ്ജി ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ എംബാപ്പെയുമായി ധാരണയിൽ എത്താൻ പിഎസ്ജിക്ക് സാധിച്ചിട്ടില്ല. താരത്തിന്റെ കരാർ പുതുക്കാൻ സാധിച്ചിട്ടില്ലെങ്കിൽ അടുത്ത സീസണിൽ താരം ഫ്രീ ഏജന്റ് ആയി ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണ്. അത്കൊണ്ട് തന്നെ കരാർ പുതുക്കാൻ എംബാപ്പെ വിസമ്മതിച്ചാൽ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എംബാപ്പെയെ നല്ലൊരു തുകക്ക് മറ്റേതെങ്കിലും ക്ലബ്ബിന് കൈമാറാനാണ് പിഎസ്ജി പദ്ധതിയിട്ടിയിരിക്കുന്നത്. ഈയൊരു അവസ്ഥയിലേക്കാണ് കാര്യങ്ങൾ ഇപ്പോൾ പോയികൊണ്ടിരിക്കുന്നത്.

സ്പാനിഷ് മാധ്യമമായ ഡയാറിയോ എഎസ് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്. കരാർ പുതുക്കണമെങ്കിൽ ഒരു വർഷത്തെ സാലറിയായി 35 മില്യൺ യൂറോയെങ്കിലും ലഭിക്കണമെന്നാണ് എംബാപ്പെയുടെ ആവിശ്യം. ഇതിനോട് സമാനമായ തുകയാണ് പിഎസ്ജി നെയ്മർക്ക് നൽകികൊണ്ടിരിക്കുന്നത്. അത്കൊണ്ട് തന്നെ രണ്ടും ഒരുമിച്ച് താങ്ങാൻ കഴിയില്ല എന്നാണ് പിഎസ്ജിയുടെ കണ്ടെത്തൽ. അതിനാൽ എംബാപ്പെ കരാർ പുതുക്കിയില്ലെങ്കിൽ ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ പിഎസ്ജി കയ്യൊഴിഞ്ഞേക്കും.200 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി പിഎസ്ജി കണ്ടുവെച്ചിരിക്കുന്നത്. റയൽ മാഡ്രിഡ്‌, ലിവർപൂൾ, സിറ്റി, ബാഴ്സ എന്നിവർക്കെല്ലാം തന്നെ എംബാപ്പെയിൽ താല്പര്യമുണ്ട്. എന്നാൽ ഇത്രയും വലിയ തുക നൽകാൻ ക്ലബുകൾ തയ്യാറാവുമോ എന്നുള്ളത് സംശയകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *