എംബാപ്പെയുടെ ഇരട്ടഗോളിനും രക്ഷിക്കാനായില്ല, പിഎസ്ജിക്ക് തോൽവി !
ലീഗ് വണ്ണിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജിക്ക് അട്ടിമറി തോൽവി. മൊണോക്കോയാണ് പിഎസ്ജിയെ അട്ടിമറിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മൊണോക്കോ പിഎസ്ജിയെ കീഴടക്കിയത്. രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷം മൂന്നെണ്ണം വഴങ്ങി പിഎസ്ജി തോൽവി വിളിച്ചു വരുത്തുകയായിരുന്നു. റെഡ് കാർഡും പെനാൽറ്റിയുമൊക്കെ പിഎസ്ജിയുടെ തോൽവിയുടെ കാരണങ്ങളായി. സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളുകളായിരുന്നു പിഎസ്ജിക്ക് ലീഡ് നേടികൊടുത്തിരുന്നത്. പരിക്കിൽ നിന്നും മുക്തനായ നെയ്മർ പകരക്കാരനായി കളിച്ചിരുന്നുവെങ്കിലും കളിയിൽ സ്വാധീനം ചെലുത്താനായില്ല. തോൽവി വഴങ്ങിയെങ്കിലും പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത്. 11 മത്സരങ്ങളിൽ 24 പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം. 11 മത്സരങ്ങളിൽ 20 പോയിന്റുള്ള മൊണോക്കോ രണ്ടാം സ്ഥാനത്താണ്.
Full-time. It ends in defeat at Monaco. #ASMPSG
— Paris Saint-Germain (@PSG_English) November 20, 2020
Onto Tuesday for the @ChampionsLeague. pic.twitter.com/sKnD7VYyAm
മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനുട്ടിൽ തന്നെ ഡിമരിയയുടെ അസിസ്റ്റിൽ നിന്നും കിലിയൻ എംബാപ്പെ വലകുലുക്കിയിരുന്നു. 37-ആം മിനിറ്റിൽ എംബാപ്പെ പെനാൽറ്റിയിലൂടെ വീണ്ടും ഗോൾ നേടി. 44-ആം മിനിറ്റിൽ എംബാപ്പെ ഒരു ഗോൾ കൂടി നേടിയെങ്കിലും വാർ പരിശോധിച്ച റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. പിന്നീട് രണ്ടാം പകുതിയിലാണ് മൊണോക്കോ തിരിച്ചടിക്കാൻ തുടങ്ങിയത്. 52-ആം മിനുട്ടിൽ കെവിൻ വോള്ളണ്ട് ഗോൾ കണ്ടെത്തി. 60-ആം മിനുട്ടിലാണ് നെയ്മർ ഡിമരിയയുടെ പകരക്കാരനായി വരുന്നത്. 65-ആം മിനുട്ടിൽ വോളളണ്ട് വീണ്ടും ഗോൾ നേടി. 84-ആം മിനിറ്റിൽ പിഎസ്ജി താരം ഡയാലോ റെഡ് കാർഡ് കണ്ടു പുറത്ത് പോയി. തുടർന്ന് ലഭിച്ച പെനാൽറ്റി ഫാബ്രിഗാസ് ലക്ഷ്യത്തിലെത്തിച്ചതോടെ പിഎസ്ജി തോൽവിയറിഞ്ഞു.
🔙 @neymarjr 🔙#ASMPSG pic.twitter.com/5OkCj1QGTG
— Paris Saint-Germain (@PSG_English) November 20, 2020