എംബപ്പേ രക്ഷകനായി, വിജയവഴിയിൽ തിരിച്ചെത്തി പിഎസ്ജി!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആങ്കേഴ്സിനെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ സൂപ്പർ താരം കിലിയൻ എംബപ്പേയുടെ മികവിലാണ് പിഎസ്ജി വിജയം കരസ്ഥമാക്കിയത്. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് പിഎസ്ജി ജയം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ റെന്നസിനോട് പിഎസ്ജി പരാജയപ്പെട്ടിരുന്നു. പക്ഷേ ഇപ്പോൾ വിജയവഴിയിലേക്ക് തിരിച്ചെത്താൻ പിഎസ്ജിക്കായി.
Mbappe's late penalty gives PSG the W over Angers ⚡️ pic.twitter.com/l9q5egeUgo
— FOX Soccer (@FOXSoccer) October 15, 2021
മെസ്സി, നെയ്മർ എന്നിവർ ഇല്ലാതെയാണ് പിഎസ്ജി ഈ മത്സരത്തിന് ഇറങ്ങിയത്.മത്സരത്തിന്റെ 36-ആം മിനുട്ടിൽ ആങ്കേഴ്സാണ് ലീഡ് നേടിയത്.ഫുൽഗിനിയാണ് ഗോൾ നേടിയത്.69-ആം മിനുട്ടിൽ ഡാനിലോ പെരേരയാണ് പിഎസ്ജിക്ക് സമനില ഗോൾ നേടികൊടുക്കുന്നത്.എംബപ്പേയുടെ അസിസ്റ്റിൽ നിന്നാണ് ഡാനിലോയുടെ സമനില ഗോൾ പിറന്നത്. മത്സരം അവസാനിക്കാനിരിക്കെ 87-ആം മിനുട്ടിൽ പിഎസ്ജിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി എംബപ്പേ ലക്ഷ്യം കണ്ടതോടെ പിഎസ്ജി ജയം സ്വന്തമാക്കുകയായിരുന്നു.നിലവിൽ 10 മത്സരങ്ങൾ കളിച്ച പിഎസ്ജിക്ക് 27 പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്ത് തന്നെയാണ് പിഎസ്ജി തുടരുന്നത്.