എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരും, ഉറപ്പിച്ച് പറഞ്ഞ് പ്രസിഡന്റ്!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. താരത്തിന് പിഎസ്ജിയുമായി ഒരു വർഷം കരാർ അവശേഷിക്കുന്നുണ്ടെങ്കിലും താരം റയലിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ സജീവമാണ്. ഈ സീസണിന് ശേഷം മാത്രമാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുകയൊള്ളൂ എന്ന നിലപാടിലാണ് എംബപ്പേയുള്ളത്. എന്നാൽ എംബപ്പേ പിഎസ്ജി വിട്ട് എങ്ങോട്ടുമില്ലെന്നും അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടരുമെന്നും ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് പിഎസ്ജിയുടെ പ്രസിഡന്റ്‌ ആയ നാസർ അൽ ഖലീഫി.കഴിഞ്ഞ ദിവസം പിഎസ്ജിയുടെ മത്സരശേഷം സംസാരിക്കുകയായിരുന്നു ഖലീഫി.

” എംബപ്പേ ഒരു പിഎസ്ജി താരമാണ്. അദ്ദേഹം ഒരു പിഎസ്ജി താരമായി കൊണ്ട് തന്നെ തുടരും.അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് ആശങ്കൾ ഒന്നുമില്ല.അദ്ദേഹം ഫ്രഞ്ചുകാരനാണ്, അദ്ദേഹം പാരീസിയനാണ്.അദ്ദേഹത്തിന് ഒരു കരാറുണ്ട്. എനിക്കുറപ്പുണ്ട് അദ്ദേഹത്തിന് നൂറ് ശതമാനവും ഇവിടെ തുടരാനാണ് താല്പര്യം ” നാസർ അൽ ഖലീഫി പറഞ്ഞു.ഈ ലീഗ് വണ്ണിൽ മികച്ച പ്രകടനം നടത്താൻ എംബപ്പേക്ക് സാധിച്ചിരുന്നു. ഈ സീസണിലെ എംവിപി പുരസ്‌കാരം എംബപ്പേയായിരുന്നു നേടിയിരുന്നത്. മാത്രമല്ല തുടർച്ചയായി മൂന്നാം തവണയും ലീഗ് വണ്ണിലെ ടോപ് സ്‌കോറർ ആവാൻ എംബപ്പേക്ക് കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *