എംബപ്പേ തന്നെ പിഎസ്ജിയിലെ ഒന്നാമൻ, മെസ്സിക്ക് ഫ്രഞ്ച് മാധ്യമങ്ങളുടെ രൂക്ഷവിമർശനം!
കഴിഞ്ഞ മൊണാക്കോക്കെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയം നേടിയിരുന്നത്. മത്സരത്തിൽ രണ്ട് ഗോളുകളും എംബപ്പേയായിരുന്നു നേടിയിരുന്നത്. ഒരു ഗോളിന് വഴിയൊരുക്കിയത് ലയണൽ മെസ്സിയായിരുന്നു.
പക്ഷേ ഈ മത്സരത്തിന് ശേഷം ലയണൽ മെസ്സിക്ക് ഫ്രഞ്ച് മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് രൂക്ഷവിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. മെസ്സിയുടെ പ്രകടനം വളരെ മോശമാണ് പ്രമുഖ ഫ്രഞ്ച് മാധ്യമങ്ങളായാ ലെ എക്യുപേയും ലെ പാരീസിയനും വിലയിരുത്തിയിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) December 16, 2021
ആ മത്സരത്തിത്തിന് ശേഷം ലെ പാരീസിയൻ മെസ്സിക്ക് നൽകിയ റേറ്റിംഗ് കേവലം 4.5 മാത്രമാണ്. എന്നിട്ട് അവർ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ” ഏഴ് തവണ ബാലൺ ഡി’ഓർ നേടിയ താരത്തിൽ നിന്നും ഇതിലും മികച്ച പ്രകടനമാണ് നാം പ്രതീക്ഷിക്കുന്നത്. വളരെ എളുപ്പത്തിൽ നൽകാവുന്ന പാസുകൾ പലതും മെസ്സി നഷ്ടമാക്കി.പക്ഷേ അദ്ദേഹം എംബപ്പേക്ക് അസിസ്റ്റ് നൽകി എന്നുള്ളത് നിർണായകമായ കാര്യമാണ്.പക്ഷേ രണ്ടാംപകുതിയിൽ എംബപ്പേയെ എതിരാളികൾ തളച്ചപ്പോൾ മെസ്സി കൂടുതൽ ചെയ്യണമായിരുന്നു ” ഇതാണ് ലെ പാരീസിയന്റെ വിമർശനം.
അതേസമയം ലെ എക്യുപേ മെസ്സിക്ക് നൽകിയ നാലാണ്. ഇതേ കുറിച്ച് അവർ പറയുന്നത് ഇങ്ങനെയാണ്. ” ഫാൾസ് നയൻ റോളിലാണ് മെസ്സി കളിച്ചത്. എന്നാൽ പതർച്ചയോടെയാണ് മെസ്സി കളിച്ചത്.അദ്ദേഹത്തിന്റെ ഏരിയയിൽ മെസ്സിയെ തളക്കാൻ മൊണാക്കോക്ക് സാധിച്ചു. എംബപ്പേക്കെതിരെയുള്ള അസിസ്റ്റും പോസ്റ്റിലിടിച്ച ഷോട്ടും ഒഴിച്ച് നിർത്തിയാൽ മെസ്സിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ലഭിച്ച ഫ്രീകിക്കുകളൊക്കെ മെസ്സി പാഴാക്കി ” ഇതാണ് ലെ എക്യുപേ കുറിച്ചത്.
അതേസമയം മത്സരത്തിൽ എംബപ്പേ മികച്ചു നിന്നിരുന്നു. താരത്തെ പ്രശംസിക്കാനും ഈ മാധ്യമങ്ങൾ മറന്നില്ല. പിഎസ്ജിയിലെ ഒന്നാമൻ എന്നാണ് ഇവർ എംബപ്പേയെ വിശേഷിപ്പിച്ചത്.